വയനാട്: വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിൽ പുതഞ്ഞ്‌പോയ ആളെ രക്ഷപ്പെടുത്തി. മണിക്കൂറുകൾക്ക് നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ അതിസാഹസികമായാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
ഉരുൾപൊട്ടലുണ്ടായതോടെ, വീടുകൾ തകർന്ന് മലവെള്ളം ഒഴുകിയ പ്രദേശത്ത് ചെളിയിൽ പുതഞ്ഞ് പോവുകയായിരുന്നു. മുട്ടോളം ചെളിയിൽ മുങ്ങി സഹായം തേടുന്ന വ്യക്തിയുടെ ചിത്രങ്ങൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ചെളിയിൽ നിന്നും പുറത്തെടുത്തയാളെ നിലവിൽ ചെളി അടിഞ്ഞ് കൂടിയ സ്ഥലത്തിന് സമീപത്തെ മൺത്തിട്ടയിൽ സുരക്ഷിതമായി നിർത്തിയിരിക്കുകയാണ്. ഇയാളെ കരയിലേയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
പ്രദേശത്ത് മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. എന്നാൽ, വെള്ളം ഒഴുകി പ്രദേശം ചതുപ്പായി മാറിയതുകൊണ്ട് ഇവിടെ നിന്നും ദൗത്യസംഘത്തിന് മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല.
Discussion about this post