വയനാട്: മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ പെട്ട് മരിച്ചവരിൽ 73 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 40 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇനിയും നിരവധി പേർ പല മേഖലകളിലായി കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. പരിക്കേറ്റ 400 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
അഞ്ച് സ്ഥലങ്ങളിലായാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. അതേസമയം, രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയായി പ്രദേശത്ത് മഴ തുടരുകയാണ്. മുണ്ടക്കൈയിൽ മലവെള്ളപ്പാച്ചിൽ ശക്തമായതിനെ തുടർന്ന് പ്രദേശത്ത് നിന്നും ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്.
Discussion about this post