വയനാട് : ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിൽ 582 കുട്ടികളാണ് ഉള്ളത്. അതിൽ ഞങ്ങളുടെ 22 കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന ആശങ്ക പ്രകടിപ്പിച്ച് വള്ളർമല വിഎച്ച്എസ്‌സിയിലെ പ്രിൻസിപ്പൽ ഭവ്യ ടീച്ചർ.
രാവിലെ മുന്ന് മണിമുതൽ തന്റെ കുട്ടികളെ വിളിക്കുന്നതാണ്. അവരെ കുറിച്ച് ഒരു വിവരവുമില്ല. ഓരോ ക്ലാസ് ടീച്ചേഴ്‌സും മാറി മാറി വിളിക്കുന്നുണ്ട്. 22 കുട്ടികളെ കുറിച്ച് യാതൊരു വിവരവും കിട്ടിയിട്ടില്ല. ബാക്കിയുള്ള കുട്ടികൾ സേഫാണ് എന്ന് പ്രിൻസിപ്പൽ പറഞ്ഞു.
ഇവിടത്തെ അവസ്ഥ വളരെ ദയനീയമാണ്. വിചാരിക്കുന്നതിനും അപ്പുറമാണ് ഇവിടത്തെ സാഹചര്യം. കറണ്ടില്ല . അതുകൊണ്ട് ചിലപ്പോൾ ഫോണിലെ ചാർജ് കഴിഞ്ഞിട്ടുണ്ടാവും. അതായിരിക്കാം ചില കുട്ടികൾ ഒന്നും ഫോൺ എടുക്കാത്തത് എന്ന് ഭവ്യ ടീച്ചർ പറഞ്ഞു.
ദൂരെ നിന്ന് വന്ന് പഠിപ്പിക്കുന്ന ടീച്ചേഴ്‌സ് ആണ് ഇവിടെ ഉള്ളത്. അവർ എല്ലാവരും താമസിക്കുന്നത് ആ പ്രദേശത്താണ്. പക്ഷേ അവർ എല്ലാം സേഫാണ്. തനിക്ക് അറിയുന്ന നിരവധി പേർ അവിടെയുണ്ട്. അവർ എല്ലാം ജീവനോടെ ഉണ്ടോ എന്ന് പോലും അറിയില്ല എന്നും ടീച്ചർ കൂട്ടിച്ചേർത്തു.
Discussion about this post