വയനാട് : കേരളത്തെ ഒട്ടാകെ ഞെട്ടിച്ച ഉരുൾപൊട്ടലിൽ മരണം 199 ആയി. 225 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നും 26 മൃതദേഹങ്ങൾ ഇന്ന് കണ്ടെത്തി. ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ കിട്ടിയത് 72 പേരുടെ മൃതദേഹങ്ങളാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
സൈന്യം ഉണ്ടാക്കുന്ന താൽക്കാലിക പാലം നാളെ പൂർത്തിയാകും. ഊർജിത രക്ഷാദൗത്യം നടത്തണമെങ്കിൽ കൂടുതൽ യാന്ത്രങ്ങൾ എത്തിക്കണം. പാലം പൂർത്തിയായൽ മാത്രമാണ് യന്ത്രങ്ങൾ മുണ്ടക്കൈയിൽ എത്തിക്കാൻ സാധിക്കുകയൊള്ളു.
മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. പൂർണമായി തകർന്ന വീടിനുള്ളിൽ നിന്നാണ് ഇന്ന് മുണ്ടക്കൈയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദൗത്യസംഘം വീടിന്റെ മേൽക്കൂരകൾ തകർത്താണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തി ശക്തമായ മഴയാണ്. രാവിലെ മുതൽക്കേ ഇടവിട്ട് ശക്തമായ മഴയാണ് പ്രദേശത്ത് ലഭിക്കുന്നത്.
Discussion about this post