എറണാകുളം: സംസ്ഥാനത്തെ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു.
ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയത്. അവധി പ്രഖ്യാപിച്ച ജില്ലകളിൽ അങ്കണവാടി മുതൽ പ്രഫഷണൽ കോളേജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുകയില്ല. ട്യൂഷൻ സെന്ററുകളും മദ്രസകളും തുറക്കാൻ പാടില്ലെന്ന് ജില്ലാ കളക്ടർമാർ ഉത്തരവിട്ടിട്ടുണ്ട്. നിർദ്ദേശം ലംഘിച്ച് പ്രവർത്തിച്ചാൽ നടപടി സ്വീകരിക്കാനാണ് നിർദ്ദേശം.
അതേസമയം നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അവ മുടക്കം കൂടാതെ നടക്കും. പിഎസ്‌സി നടത്തുന്ന അഭിമുഖ പരീക്ഷകൾക്കും മാറ്റമില്ല.
Discussion about this post