വയനാട്: ഒറ്റ ദിവസം കൊണ്ട് കണ്ണീരോർമയായി മാറിയിരിക്കുകയാണ് വയനാട്ടിലെ ഒരു ഗ്രാമം മുഴുവൻ. ഒരു രാത്രി കൊണ്ട് നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞത്. അതിൽ പലരും കൂടെയുള്ളവരെ രക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടവരാണ്.
കൂടെയുള്ള മനുഷ്യരുടെ ജീവൻ രക്ഷിക്കുന്നതിനിടെ ഇല്ലാതായ രണ്ട് യുവാക്കളെ കുറിച്ചുള്ള നെഞ്ചുലയ്ക്കുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഷാജിമോൻ ചൂരൽമല. സംഘടനാ പ്രവർത്തനത്തിലും മറ്റെല്ലാ കാര്യത്തിലും കൂടെയുണ്ടായിരുന്ന തന്റെ രണ്ട് കുഞ്ഞനിയന്മാർ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങിയിരിക്കുന്നത്. നിരവധി ആളുകളെ ചുമന്ന് അകലെ സുരക്ഷിതമായ സ്ഥലത്തേക്ക് അവർ എത്തിച്ചു. ഇനിയും ആരെങ്കിലഒം ഉണ്ടോയെന്ന് നോക്കാൻ പോയ അവർ പിന്നെ തിരികെ വന്നില്ല. ഒരാളെ കിട്ടി, മറ്റയാളെ കണ്ടെത്തിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രജീഷും ശരതും…..
എന്റെ രണ്ടു കുഞ്ഞനിയൻമാർ…
സംഘടനാ പ്രവർത്തനത്തിലും എനിക്കു താങ്ങായി നിന്നിരുന്നവർ …..
അവർ സുരക്ഷിതരായിരുന്നു….
പക്ഷെ അപരന് വേണ്ടി അവരവരുടെ ജീവൻ കൊടുത്തു ….
രാത്രി ആദ്യം മല പൊട്ടിയൊഴുകി വന്നപ്പോൾ പതിമൂന്ന് പാലത്തിലെയും ആശുപത്രി പാടിയിലേയും എഴുന്നേറ്റു നടക്കാൻ പോലുമാവാത്ത നിരവധി ആളുകളെ ചുമന്ന് അകലെ സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിച്ചത് ഇവരിരുവരുമാണ് ….
ഇനി ആരെങ്കിലും ശേഷിക്കുന്നുണ്ടോ എന്ന് നോക്കാൻ തിരിച്ചു പോയതാണവർ….
രണ്ടാമത്തെ ഉരുൾപൊട്ടലിൽ എന്റെ പ്രിയ അനുജൻമാർ പോയി ……
പ്രജീഷിനെ കിട്ടി….
ശരത് ……
Discussion about this post