ബീജിംഗ്: കിടപ്പുമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച മാതാപിതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകി 20 കാരി. ചൈനയിലാണ് സംഭവം. തനിക്ക് സ്വാതന്ത്ര്യം വേണമെന്നതിനാൽ വീട്ടിൽ നിന്ന് ഓടിപ്പോകുകയാണെന്ന് രണ്ടാം വർഷ വിദ്യാർത്ഥിനി പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഈ രീതിയിലുള്ള രക്ഷാകർതൃത്വം തനിക്ക് മാനസിക ആഘാതമുണ്ടാക്കി, അതിനാലാണ് പണം ലഭിക്കാനും സ്വതന്ത്രനാകാനും ബീജിംഗിൽ പാർട്ട് ടൈം ജോലികൾ കണ്ടെത്താൻ താൻ പദ്ധതിയിട്ടതെന്നും യുവതി പറഞ്ഞു. തന്നെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതിപ്പെടുകയും ‘ഒരു പ്രശ്‌നം ഉണ്ടാവണ്ട എന്ന് കരുതുകയും ചെയ്തതിനാലാണ് പോലീസിനെ സമീപിച്ചതെന്നും യുവതി വ്യക്തമാക്കി. മാതാപിതാക്കൾ തന്റെ കിടപ്പുമുറിയിൽ ക്യാമറ സ്ഥാപിച്ചുവെന്നും ഓരോ തവണ തെറ്റുകൾ വരുത്തിയാലും ഫോൺ തറയിൽ എറിയുമെന്നും അവൾ അവകാശപ്പെട്ടു.
പോലീസ് ഓഫീസർ അവളെ ആശ്വസിപ്പിക്കുകയും മാതാപിതാക്കളുടെ ഈ പെരുമാറ്റം തെറ്റായ രീതിയാണെന്ന് പറഞ്ഞു. പോലീസ് ദമ്പതികളെ ബന്ധപ്പെടുകയും അവരുടെ കുട്ടിക്ക് കൂടുതൽ സ്വകാര്യ ഇടം നൽകാനും ബഹുമാനം കാണിക്കാനും ആവശ്യപ്പെട്ടു. ക്യാമറ ഒഴിവാക്കാൻ യുവതിയുടെ മാതാപിതാക്കൾ സമ്മതിച്ചതായും യുവതി വീട്ടിലേക്ക് മടങ്ങിയതായും പോലീസ് പറഞ്ഞു.
Discussion about this post