തിരുവനന്തപുരം; പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ടവരിലെ മേൽത്തട്ടുകാരെ ഒഴിവാക്കി അതിപിന്നോക്കക്കാർക്ക് സംവരണത്തിന് മുൻഗണന നൽകണമെന്ന ചരിത്രപ്രധാനമായ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി എസ് ജെ പി)
“പിന്നോക്കക്കാരിലെ ക്രീമിലെയറിൽ പെടുന്നവരെ ഒഴിവാക്കി യഥാർത്ഥ പിന്നോക്കകാർക്ക് സംവരണം നൽകുന്നത് വഴി സമൂഹത്തിൽ അസമത്വം കുറയ്ക്കാൻ ഈ സുപ്രധാന വിധി സഹായിക്കുമെന്ന് ഡി എസ് ജെ പി വ്യക്തമാക്കി. ആത്യന്തികമായി സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണ തത്വം ശരിവെക്കുന്നതാണ് ഈ വിധി. ഇതുവരെ അവർണറിലെ സവർണർ മാത്രം സംവരണത്തിന്റെ മധുര ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന രീതി മാറ്റാനുള്ള ആദ്യത്തെ പടിയാണ് ഈ വിധിയെന്ന് പാർട്ടി പ്രസിഡൻറ് കെഎസ്ആർ മേനോൻ പറഞ്ഞു.
പ്രതിമാസ 65,000 രൂപ വരുമാനം ഉള്ള കുടുംബങ്ങളും, സംവരണത്തിലൂടെ ഐഎഎസ് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസം ഉള്ള ധാരാളം പേർ ഉള്ള കുടുംബങ്ങളും ഇപ്പോൾ സംവരണ ആനുകൂല്യം തുടർച്ചയായി അനുഭവിക്കുമ്പോൾ ഒന്നുമില്ലാത്ത അതിപിന്നോക്കക്കാർ പിന്നോക്കക്കാരായി തന്നെ കഴിയേണ്ടിവരുന്ന സ്ഥിതിക്ക് ഇനി മാറ്റം വരുമെന്ന് പാർട്ടി പ്രത്യാശ പ്രകടിപ്പിച്ചു.
മികച്ച സാമ്പത്തിക സാഹചര്യവും നല്ല വീടും കോച്ചിംഗ് സൗകര്യവും ഉള്ള കുട്ടികളെ ഒട്ടും വിദ്യാഭ്യാസമില്ലാത്ത അതിപിന്നോക്കക്കാരുടെ കുട്ടികളുമായി താരതമപ്പെടുത്താൻ പറ്റുകയില്ലെന്നും, ഒന്നാം തലമുറ മികച്ച ജീവിത നിലവാരം നേടിയാൽ രണ്ടാം തലമുറയ്ക്ക് സംവരണത്തിന് അർഹതയില്ലെന്നും മറ്റുമുള്ള കോടതി നിരീക്ഷണങ്ങൾ വളരെ ശ്രദ്ധേയമാണെന്ന് പാർട്ടി ചൂണ്ടിക്കാട്ടി.
പട്ടികജാതി പട്ടികവർഗ്ഗത്തിനും ഒബിസി കാർക്കും അവകാശപ്പെട്ട സംവരണം ചില മതങ്ങളിൽ പെട്ടവർക്ക് മാറ്റി കൊടുക്കുന്ന പ്രവണത നിർത്തേണ്ടിയിരിക്കുന്നു. മതത്തിൻറെ അടിസ്ഥാനത്തിൽ ചില സംസ്ഥാനങ്ങളിൽ ഉള്ള സംവരണം ഭരണഘടനാവിരുദ്ധമാണെന്നും പാർട്ടി പറഞ്ഞു.
Discussion about this post