കോട്ടയം : നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി . മണാർകാട് പള്ളിക്ക് സമീപമുള്ള റോഡിലാണ് പഴക്കമുള്ള കിണർ കണ്ടെത്തിയത്. ടിപ്പറിന്റെ ടയർ റോഡിൽ താഴ്ന്നുപോയപ്പോഴാണ് കിണർ കണ്ടെത്തിയത്.
വ്യാഴാഴ്ചയാണ് സംഭവം. കാറിന് സൈഡ് കൊടുത്തപ്പോൾ അതുവഴി വന്ന ടിപ്പറിന്റെ ടയർ റോഡിൽ താഴ്ന്നിരുന്നു.അൽപ്പസമയത്തിന് ശേഷം ആ ഭാഗത്തെ മണ്ണും കല്ലും അടർന്നു താഴേക്കു പോയി. തുടർന്നാണ് കിണർ കാണപ്പെട്ടത്.
കുറെ കാലം മുൻപ് ഇവിടെ ചായക്കട ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. അവിടത്തെ കിണർ ആയിരുന്നു ഇത് എന്നാണ് വിവരം. നാട്ടുകാർ ചേർന്ന് കല്ലും മണ്ണും ഉപയോഗിച്ച് കിണർ നികത്തി.
Discussion about this post