വയനാട്: ദുരന്തം മുഖത്ത് നിന്ന് കുടുംബത്തെ രക്ഷപ്പെടുത്തിയ യുവാവിന് ദാരുണാന്ത്യം. ചൂരൽമലയിലെ പാടിയിൽ താമസിച്ചിരുന്ന അമ്മ, സഹോദരൻ, കിടപ്പുരോഗിയായ മറ്റൊരാൾ എന്നിവരെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ചശേഷമാണ് പ്രജീഷ് എന്ന യുവാവ് മരണത്തിലേക്ക് യാത്രയായത്.
പാടിമുറികളിലെ കിടപ്പുരോഗിയടക്കം രണ്ടാളെയൊഴിച്ച് മറ്റുള്ളവരെ ദുരന്തത്തിനുമുൻപ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ഇവരെ തോളിൽ ചുമന്ന് ആശുപത്രിവരാന്തയിൽ എത്തിച്ചശേഷം മറ്റാരെങ്കിലും പാടിയിലുണ്ടോയെന്ന് പരിശോധിക്കാൻ ചെന്നപ്പോഴാണ് ദുരന്തത്തിൽപ്പെട്ടത്.മലവെള്ളം ആദ്യമിരച്ചെത്തിയപ്പോള്‍ കഴിയുന്നവരെയെല്ലാം രക്ഷപ്പെടുത്തിയ ശേഷമാണ് സജീഷ് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. കുടുങ്ങികിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ മൂന്നാം തവണയും ജീപ്പെടുത്ത് പോയ പ്രജീഷിനെ അവിടെയത്താന്‍ വിധി സമ്മതിച്ചില്ല. എല്ലാവര്‍ക്കും സഹായി. കപ്പിയും കയറുമായി മലകയറും. സഹായമെത്തിക്കാന്‍ കഴിയുന്നിടത്തെല്ലാം പ്രജീഷിന്റെ സാന്നിദ്ധ്യമുണ്ടാകും. അതുതന്നെയാണ് ഇപ്പോഴും സംഭവിച്ചത്. ഉരുള്‍പൊട്ടിയതോടെ രണ്ടുതവണ നിരവധി പേരെ അദ്ദേഹം രക്ഷപ്പെടുത്തി. കുടുംബത്തെയും സുരക്ഷിതമാക്കിയിരുന്നു. വീണ്ടും ജീപ്പെടുത്ത് പോകുമ്പോള്‍ സുഹൃത്തുക്കള്‍ തടഞ്ഞതാണ്.
എന്നാല്‍ സഹായം ആവശ്യമുള്ളവരുടെ അടുത്തേക്ക് പോകുന്നതില്‍ തടസം നിക്കരുതെന്നാണ് അവരോട് പ്രജീഷ് പറഞ്ഞത്. എന്നാല്‍ ചൂരമലയിലേക്കെത്തുന്നതിന് മുമ്പ് വണ്ടിയടക്കം ഉരുളില്‍പ്പെടുക ആയിരുന്നു. മൃതദേഹം കണ്ടെടുത്ത് സംസ്‌കാരം നടത്തി.
Discussion about this post