കൊച്ചി:ഓൺലൈൻ ഭക്ഷണ വിതരണമെന്ന വ്യാജേന കഞ്ചാവ് വില്പന നടത്തിവന്ന സംഘം അറസ്റ്റിൽ .തൃശ്ശൂർ പഴഞ്ഞി പൊന്നാനംകാട് വീട്ടിൽ ഹബീബ് (24), ഗുരുവായൂർ ഇരിങ്ങാപ്പുറം കറുപ്പംവീട്ടിൽ സുൽഫത്ത് (20), കിഴക്കമ്പലം പുക്കാട്ടുപടി പാറയിൽ വീട്ടിൽ അമൽ ജോസഫ് (28), എടത്തല കുഴുവേലിപ്പടി പ്ലാമൂട്ടിൽ വീട്ടിൽ സുധി സാബു (24), കുഴിവേലിപ്പടി പ്ലാമൂട്ടിൽ വീട്ടിൽ സുജിത്ത് സാബു (22), തൃശ്ശൂർ കുന്ദംകുളം കരിക്കാട് പുത്തേഴത്തിൽ വീട്ടിൽ അബു താഹിർ (24) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൻ ഏലൂക്കര ഭാഗത്ത് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് ആറര കിലോ കഞ്ചാവും രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.
കഞ്ചാവ് കടത്തുമ്പോൾ കാറിന്റെ മുൻസീറ്റിൽ സുൽഫത്തിനെ ഇരുത്തുന്നതാണ് രീതി കുടുംബമായി പോവുകയാണെന്ന ധാരണയിൽ പോലീസും എക്സൈസും വാഹനം പരിശോധിക്കാതെ കടത്തിവിടും. ഇത് മുതലെടുത്താണ് സംഘം കച്ചവടം നടത്തിയിരുന്നത്. .ഹബീബിന്റെ ഭാര്യയെന്ന വ്യാജേനയാണ് സുൽഫത്തിനെ കൂടെകൂട്ടിയിരുന്നത്. ഏലൂക്കരയിലെ വാടക വീടിന്റെ ഉടമയോടും ഭാര്യയാണെന്നാണ് പറഞ്ഞിരുന്നത്.
Discussion about this post