തിരുവനന്തപുരം: രാജ്യത്ത് ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ആദ്യപത്തിൽ കേരളവും. പട്ടികയിൽ ആറാം സ്ഥാനമാണ് കേരളത്തിനുള്ളത്. സംസ്ഥാനത്ത് ഒന്നൊഴികെ ബാക്കിയെല്ലാ ജില്ലകളിലും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുവെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്.
ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുൾപൊട്ടൽ സാദ്ധ്യതാ മേഖലകളുടെ ഭൂപടത്തിൽ ആലപ്പുഴ ജില്ല മാത്രമാണ് ഇല്ലാത്തത്. ആലപ്പുഴയുടെ ഭൂപ്രകൃതി കണക്കിലെടുക്കുമ്പോൾ ഉരുൾപൊട്ടൽ സാദ്ധ്യതയില്ല. എന്നാൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും ഉരുൾപൊട്ടൽ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രാജ്യത്ത് ഉരുൾപൊട്ടലിന് സാദ്ധ്യതയുള്ള 19 സംസ്ഥാനങ്ങളാണ് ഉള്ളത്. ഇതിൽ ആറാം സ്ഥാനമാണ് കേരളത്തിനുള്ളളത്. തമിഴ്‌നാട്, കർണാടകസ ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ഉരുൽപൊട്ടലിന് സാദ്ധ്യതയുളള മറ്റ് സംസ്ഥാനങ്ങൾ.
ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ജമ്മു കശ്മീർ ആണ്, ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ്, മിസോറം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് മുൻപിൽ ഉള്ളത്.
Discussion about this post