തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേയ്ക്ക് പണമയക്കാൻ നിലവിലുണ്ടായിരുന്ന ക്യൂ ആർ കോഡ് സംവിധാനം പിൻവലിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനയ്ക്ക് സോഷ്യൽ മീഡിയ വഴി വിവിധ ബാങ്ക് അക്കൗണ്ടുകളുടെ ക്യൂ ആർ കോഡുകൾ നൽകിയിരുന്നു. എന്നാൽ, ഈ ക്യൂ ആർ കോഡുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം. ഇനി ഓൺലൈൻ പോർട്ടൽ വഴിയുള്ള പേയ്‌മെന്റുകൾ മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
യുപിഐ, ക്രെഡിറ്റ് കാർഡ് എന്നിവ പണം അയക്കാൻ സാധിക്കും. അതല്ലെങ്കിൽ, kerelacmdrf@sbi എന്ന യുപിഐ ഐഡി വഴി ഗൂഗിൾ പേ വഴിയും സംഭാവനകൾ നൽകാൻ കഴിയും. ദുരിതാശ്വാസ നിധിയിലേയ്ക്ക് വരുന്ന സംഭാവനകൾ ചിലവഴിക്കാൻ പ്രേ്രത്യകം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പോർട്ടൽ വഴി ഓൺലൈൻ ബാങ്കിംഗ് വഴിയോ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയോ യുപിഐ വഴിയോ നിങ്ങൾക്ക് സംഭാവനകൾ നൽകാനാകും. പണമിടപാടിന് ശേഷം അപ്പോൾ തന്നെ നിങ്ങൾക്ക് ഇതിന്റെ റസീപ്റ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും.
Discussion about this post