മഴയും തണുപ്പും ആയതോടെ ദിവസവും ഉള്ള കുളി ഭൂരിഭാഗം പേരും ഒഴിവാക്കിയിട്ടുണ്ടാകും. കുളിക്കാൻ മടിയുള്ളവർ ആകട്ടെ രണ്ട് ദിവസത്തിൽ ഒരിക്കലാക്കി തങ്ങളുടെ കുളി ചിട്ടപ്പെടുത്തിയിട്ടും ഉണ്ടാകും. പണ്ട് കാലം മുതൽക്ക് തന്നെ കുളിക്കുന്നതിനെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്. ദിവസം കുളിക്കുന്നത് നല്ലതാണെന്നും അല്ലെന്നും വാദിക്കുന്നവർ നമുക്കിടയിൽ ഉണ്ട്. എന്നാൽ ദിവസവും കുളിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ഇപ്പോൽ ഗവേഷകർ വ്യക്തമാക്കുന്നത്. ഇതിനായി അഞ്ച് കാരണങ്ങളും ഇവർ മുന്നോട്ടുവയ്ക്കുന്നു.
ദിവസവും കുളിക്കുന്നത് നമ്മുടെ മാനസിക ആരോഗ്യം മികച്ചതാക്കുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ദിവസവും കുളിക്കുന്നത് നമ്മുടെ ശരീരത്തിലെ സ്‌ട്രെസ് ഹോർമോണുകളെ സ്വാധീനിയ്ക്കും. സെറോട്ടോണിന്റെ ലെവൽ ബാലൻസ് ചെയ്യും. ഇത് മികച്ച മാനസികാവസ്ഥ പ്രധാനം ചെയ്യും. പുസ്‌കതം വായിക്കുകയും സംഗീതം കേൾക്കുകയും ചെയ്യുമ്പോൾ മനസ് ശാന്തമാകുന്നത് എങ്ങിനെയാണോ അത് പോലെ കുളിക്കുമ്പോഴും സംഭവിക്കുന്നത്.
മികച്ച ഉറക്കം കിട്ടാനും ദിവസവും കുളിക്കുന്നത് നന്നായിരിക്കും. നന്നായി ഉറങ്ങാൻ കിടക്കുന്നതിന് തൊട്ട് മുൻപായി കുളിക്കുക. കുളിക്കുമ്പോൾ രക്തചംക്രമണം ത്വരിതപ്പെടുകയും ശരീരത്തിലെ ചൂട് കുറയുകയും ചെയ്യുന്നു. ഇതേ തുടർന്ന് മനസ് ശാന്തമാകുകയും വേഗത്തിൽ ഉറങ്ങുകയും ചെയ്യും. നല്ല ഉറക്കം നമ്മെ ആരോഗ്യവാന്മാരായി ഇരിക്കാൻ സഹായിക്കുന്നു.
മുറിവുകൾ വേഗത്തിൽ ഉറങ്ങാൻ നിത്യേനയുള്ള കുളി സഹായിക്കും. മുറിവുപറ്റുമ്പോൾ ചൂട് വെള്ളത്തിൽ വേണം കുളിക്കാൻ. കുളിക്കുമ്പോൾ മുറിവിലെ അഴുക്കും മറ്റും പോകുന്നു. അതിനാൽ വേഗത്തിൽ മുറിവ് ഉണങ്ങിക്കിട്ടുന്നു.
സന്ധിവേദനയുള്ളവർ ദിവസം കുളിക്കുന്നത് വേദന കുറയുന്നതിന് കാരണം ആകും. കുളിക്കുമ്പോൾ നമ്മുടെ പേശികളുടെ മുറുക്കം കുറയുകയും അവ അയയുകയും ചെയ്യുന്നു. ഇത് ക്രമേണ സന്ധി വേദന കുറയുന്നതിനും കാരണം ആകും.
ദിവസും കുളിക്കുന്നത് സൗന്ദര്യത്തിന് അത്ര നല്ലതല്ല എന്നാണ് പൊതുവേ കേൾക്കാറുള്ളത്. എന്നാൽ ദിവസും കുളിക്കുന്നത് സൗന്ദര്യത്തിന് ഏറെ ഗുണം ചെയ്യും. കുളിക്കുമ്പോൾ ശരീരത്തിലെ മൃതകോശങ്ങൾ പോകുന്നു. അതിനാൽ ചർമ്മം മൃദുവാകും.
Discussion about this post