ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചലിനെ തുടർന്ന് കാണാതെ ആയ അർജുനായുള്ള തിരച്ചിലിനായി ഗംഗവലി പുഴയിൽ ഇറങ്ങിയ ഈശ്വർ മൽപെയെ തടഞ്ഞ് പോലീസ്. അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈശ്വർ മാൽപെയെ തടഞ്ഞത്. ഇതോടെ വീണ്ടും അർജുനായുള്ള തിരച്ചിൽ പ്രതിസന്ധിയിൽ ആയി.
ഗംഗാവലി പുഴയിൽ നിലവിൽ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇതേ തുടർന്നാണ് പുഴയിൽ ഇറങ്ങാൻ ഈശ്വർ മൽപെ തീരുമാനിച്ചത്. അർജുന്റെ ട്രക്കിന്റെ ക്യാബിനിൽ പരിശോധന നടത്തുകയാണ് ലക്ഷ്യം. എന്നാൽ ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ഇപ്പോഴും അപകടകരമായ നിലയിലാണ് ഉള്ളതെന്നാണ് പോലീസ് പറയുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് മാൽപെയെ പോലീസ് തടഞ്ഞതും. എന്നാൽ മഴയുണ്ടെങ്കിലും പുഴയിലിറങ്ങാൻ താൻ തയാറാണെന്ന് ഈശ്വർ മാൽപെ അറിയിച്ചിട്ടുണ്ട്.
പോലീസ് അനുമതി നൽകാത്തതിനാൽ സ്വന്തം നിലയ്ക്ക് പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ കഴിയില്ലെന്ന് ഈശ്വർ മാൽപെ അറിയിച്ചു. അനുമതിയ്ക്കായി ഭരണകൂട അധികൃതരെ മാൽപെ സമീപിച്ചിട്ടുണ്ട്. ഇവരുടെ തീരുമനത്തിന്റെ അടിസ്ഥാനത്തിൽ ആകും തുടർ നീക്കങ്ങൾ.
കഴിഞ്ഞ ദിവസമാണ് മാൽപെ സംഘം വീണ്ടും ദൗത്യ മേഖലയിൽ എത്തിയത്. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയായിരുന്നു. ദൗത്യം തുടരുന്ന സാഹചര്യത്തിൽ അർജുന്റെ കുടംബവും ഷിരൂരിൽ എത്തിയിട്ടുണ്ട്.
Discussion about this post