നമ്മുടെ ഭക്ഷണത്തിന് രുചി നൽകാൻ ഉപയോഗിക്കുന്ന ഒന്നാണല്ലോ ഉപ്പ്. എന്നാൽ നമ്മുടെ സൗന്ദര്യം വർദ്ധിപ്പിക്കാനും ഉപ്പിന് കഴിവുണ്ട്. ചർമ്മത്തിലെ അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് മികച്ചതാണ് ഉപ്പ്. ഉപ്പ് അടങ്ങിയ പല സൗന്ദര്യ വർദ്ധകവസ്തുക്കൾക്കും നല്ല ഡിമാൻഡ് ആണ് വിപണിയിൽ.
ഉപ്പ് കൊണ്ടുള്ള സ്‌ക്രബ്ബിംഗ് പ്രക്രിയ ചർമ്മത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും പോഷകങ്ങൾ മികച്ച രീതിയിൽ വിതരണം ചെയ്യുകയും ചെയ്യുന്നു. ഇത് ചർമ്മം തിളങ്ങാൻ സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂൺ തേനിലേക്ക് അര ടീസ്പൂൺ കടലുപ്പ് ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 2-3 മിനിറ്റ് വരെ സ്‌ക്രബ് ചെയ്യാം. തുടർന്ന് ചൂടുവെള്ളത്തിൽ മുക്കിയ തുണി കൊണ്ട് മാസ്‌ക് നീക്കം ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകാം
മുഖത്തെ കരുവാളിപ്പും മറ്റ് പാടുകളും മാറ്റാനും എണ്ണമയം ഇല്ലാതാക്കാനും ഉപ്പ് സഹായിക്കും. ഇതിനായി ഒരു ടീസ്പൂൺ ഉപ്പെടുത്ത് അരക്കപ്പ് ഇളം ചൂടുവെള്ളത്തിൽ മിക്‌സ് ചെയ്ത് ഒരു കോട്ടൺ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.
പാദം വിണ്ടുകീറുന്നതും നീരുവന്ന് വീങ്ങുന്നതും കുറയ്ക്കാൻ ഉപ്പും ബേക്കിംഗ് സോഡയും ഒരേ അളവിൽ എടുത്ത് ഇളംചൂടുവെള്ളത്തിൽ മിക്‌സ് ചെയ്യുക. ഇതിലേക്ക് കാൽപാദം 15 മിനിറ്റോളം ഇറക്കിവയ്ക്കുക. ഇത് കാൽപാദങ്ങളുടെ ഭംഗി വർദ്ധിപ്പിക്കുന്നു.
പല്ലിന്റെ നിറം വർദ്ധിപ്പിക്കാനും ശക്തിയുള്ളതാക്കാനും ഉപ്പിന് കഴിയും. ഒരു ടീസ്പൂൺ ഉപ്പും രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡയും നന്നായി മിക്‌സ് ചെയ്ത് പല്ല് തേയ്ക്കുക.
കാൽകപ്പ് ഉപ്പിലേക്ക് അരക്കപ്പ് ഒലിവ് ഓയിൽ മിക്‌സ് ചെയ്ത് കയ്യിലും കാലിലും പുരട്ടി നന്നായി മസാജ് ചെയ്യുക. ഇത് ചർമ്മം മൃദുവാക്കും. കുളിക്കുമ്പോൾ ഇളം ചൂടുവെള്ളത്തിൽ മല്ലുപ്പ് മിക്‌സ് ചെയ്ത് കുളിക്കുന്നത്ചർമ്മത്തിലെ അഴുക്കുകളെ നീക്കം ചെയ്യാൻ സഹായിക്കും.
ഉപ്പുവെള്ളം സ്വാഭാവികമായും ചർമ്മത്തിലെ ബാക്ടീരിയകളെ ആഗിരണം ചെയ്തെടുത്ത് പുറന്തള്ളാൻ സഹായിക്കും. ഇത് ചർമ്മ സുഷിരങ്ങളുടെ വലിപ്പം കുറച്ചുകൊണ്ട് ചർമ്മത്തെ കർശനമാക്കുകയും ചർമ്മത്തിൽ സുഷിരങ്ങൾ അടച്ചു കളയുന്ന എണ്ണമയവും വിഷവസ്തുക്കളും വലിച്ചെടുത്ത് പുറന്തള്ളാനും സഹായിക്കുന്നു.
Discussion about this post