വയനാട്: ചൂരൽമലക്കാരിയായ സപരിതയ്ക്ക് കഴിഞ്ഞ ദിവസം പിറന്നാളായിരുന്നു. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഈ ദിവസം വീടിന് തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ പോവുമായിരുന്നു. അന്ന് മുഴുവൻ അവളുടെ നെറ്റിയിലാ ചന്ദനക്കുറി കാണുമായിരുന്നു. എന്നാൽ, ഇന്ന് ആ ക്ഷേത്രമോ അവൾക്ക് പ്രസാദം നലകിയിരുന്ന ക്ഷേത്ര പൂജാരിയായ കല്യാൺകുമാറോ ഇല്ല.
കലിതുള്ളി വന്ന ഉരുൾപൊട്ടൽ ഒരു നാടാകെ തകർത്തെറിഞ്ഞ കൂട്ടത്തിൽ ആ ക്ഷേത്രവും സപരിതയുടെ വീടുമെല്ലാം തകർത്തു. തന്റെ ഉറ്റവരുടെയും ഉടയവരുടെയുമെല്ലാമൊപ്പം ജീവനും കയ്യിൽ പിടിച്ച് ഓടിയ അവളുടെ ഇത്തവണത്തെ പിറന്നാൾ ദുരിതാശ്വാസ ക്യാമ്പിലാണ്. എല്ലാവരും വേദനയിലാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ തങ്ങൾക്ക് സ്വന്തമായതെല്ലാം നഷ്ടമായതിന്റെയും വേദന തളം കെട്ടി നിൽക്കുമ്പോഴും അവൾക്ക് ജന്മദിനാശംസകൾ നേർന്ന് കൂടെയുള്ളവരെത്തി.
കേക്ക് മുറിച്ച് അവളുടെ പറന്നാൾ ആഘോഷിച്ചു. ഒരു നിമിഷമെങ്കിലും എല്ലാ ദേനയും മറന്ന് അവർ പുഞ്ചിരിച്ചു. കേക്കിന്റെ മധുരം അവൾ എല്ലാവർക്കും പകുത്ത് നൽകി.
Discussion about this post