കൊച്ചി: സംഗീതസംവിധായകൻ ഇളയരാജയും മഞ്ഞുമ്മൽ ബോയ്‌സ് സിനിമ അണിയറ പ്രവർത്തകരും തമ്മിലുള്ള വിവാദം ഒത്തുതീർന്നു. സിനിമയുടെ നിർമ്മാതാക്കൾ ഇളയരാജയ്ക്ക് 60 ലക്ഷം നഷ്ടപരിഹാരമായി നൽകിയതായാണ് റിപ്പോർട്ടുകൾ.
ഗുണ എന്ന ചിത്രത്തിലെ കൺമണി അൻപോട് എന്ന ഗാനം മഞ്ഞുമ്മൽ ബോയ്‌സിൽ ഉപയോഗിച്ചതിനാലാണ് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചത്. എന്നാൽ ചിത്രത്തിൻറെ മ്യൂസിക്ക് റൈറ്റ്‌സ് കൈവശമുള്ളവരിൽ നിന്നും അവകാശം കരസ്ഥമാക്കിയിരുന്നു എന്നാണ് മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾ പറഞ്ഞത്.
എന്നാൽ ചിത്രത്തിൻറെ മ്യൂസിക്ക് റൈറ്റ്‌സ് കൈവശമുള്ളവരിൽ നിന്നും അവകാശം കരസ്ഥമാക്കിയിരുന്നു എന്നാണ് മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾ പറഞ്ഞത്.മഞ്ഞുമ്മൽ ബോയ്‌സ് റിലീസിന് ശേഷം കൺമണി അൻപോട് വീണ്ടും മലയാളത്തിലും തമിഴിലും വീണ്ടും ഹിറ്റായിരുന്നു ഇതോടെയാണ് ഇളയരാജ നിർമ്മാതാക്കൾക്ക് നോട്ടീസ് അയച്ചത്.
Discussion about this post