തൃശ്ശൂർ: ഗുരുവായൂരിൽ ചത്ത കോഴികളെ ഇറച്ചിയാക്കി വിൽക്കാൻ ശ്രമിച്ച ഇറച്ചിക്കട അടച്ച് പൂട്ടി. തൊഴിയൂരിൽ പ്രവർത്തിക്കുന്ന അൽ അമനാഹ് ബീഫ് ആന്റ് ചിക്കൻ സെന്ററാണ് അടച്ച് പൂട്ടിയത്. കടയിൽ നിന്നും ചത്ത കോഴികളെ പിടിച്ചെടുത്തതിന് പിന്നാലെ ഗുരുവായൂർ നഗരസഭയാണ് നടപടി സ്വീകരിച്ചത്.
വിൽപ്പനയ്ക്കായി കടയിലേക്ക് ചത്ത കോഴികളെ എത്തിച്ചതായി ആരോഗ്യവകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുജിത് കുമാർ, കെ എസ് പ്രദീപ് എന്നിവരുടെ സംഘമാണ് കടയിൽ എത്തിയത്. ഇവിടെ നിന്നും 75 കിലോയോളം വരുന്ന ചത്ത കോഴികളെ കണ്ടെത്തുകയായിരുന്നു. കോഴികൾക്ക് പുറമേ ബീഫ് ബോട്ടിയും പിടിച്ചെടുത്തിട്ടുണ്ട്.
ഇതിന് പിന്നാലെ തന്നെ കട അടച്ച് പൂട്ടുകയായിരുന്നു. സംഭവത്തിൽ ഉടമയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
Discussion about this post