വയനാട്: നാനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലിന് കാരണം ആയത് മലഞ്ചെരുവിൽ കെട്ടിനിന്ന ജലം. ഭൗമശാസ്ത്ര വിദഗ്ധരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മലഞ്ചെരുവിൽ ജലസംഭരണിയ്ക്ക് സമാനമായ രീതിയിൽ ആയിരുന്നു വെള്ളം കെട്ടിനിന്നിരുന്നത് എന്നും ഭൗമാശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
ആദ്യം ഉണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചുവന്ന പാറയും മണ്ണും പുഴയുടെ ഒഴുക്ക് തടഞ്ഞു. ഇതോടെ വെള്ളം കെട്ടിനിന്നു. ഇതോടെ ഒരു ജലസംഭരണിയ്ക്ക് സമാനമായ രീതിയിൽ ഇവിടം മാറി. വെള്ളത്തിന്റെ ഭാരം താങ്ങാതെ വന്നതോടെ ഉരുൾപൊട്ടുകയായിരുന്നു. ഇതാണ് ഉരുൾപൊട്ടൽ ഇത്ര ഭയാനകം ആകാൻ കാരണം എന്നും ശാസ്ത്രജ്ഞർ പറയുന്നു. സംഭവത്തിന് പിന്നാലെ ഇവിടെ നടത്തിയ പഠനത്തിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
വെള്ളരിമലയും സമീപപ്രദേശങ്ങളും ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളാണ്. 2009 ലെ അപകടസാദ്ധ്യതാ മാപ്പിംഗിൽ ഇത് കണ്ടെത്തിയിരുന്നു. ഭാവിയിൽ സമാനദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ശാസ്ത്രജ്ഞരുടെ സംഘത്തെ പ്രദേശത്തേയ്ക്ക് അയക്കണം എന്നാണ് ഉയരുന്ന ആവശ്യം.
Discussion about this post