കൊച്ചി : ജോലിക്കിടെ ലിഫ്റ്റ് തകർന്നുവീണ് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. തൃക്കാക്കര ഉണിച്ചിറയിലാണ് സംഭവം. വട്ടേക്കുന്നം സ്വദേശി നസീറാണ് (42) മരിച്ചത്. കമ്പ്യൂട്ടർ ഹാർഡ് വെയർ കമ്പനിയുടെ ഗോഡൗണിലാണ് അപകടം നടന്നത്.
ഇന്ന് വൈകീട്ട് നാല് മണിയോടെ കെട്ടിടത്തിലെ മൂന്നാം നിലയിലേക്ക് സാധനങ്ങൾ സർവീസ് ലിഫ്റ്റ് വഴി കയറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ലിഫ്റ്റിന് താഴെ നിൽക്കുകയായിരുന്നു നസീർ. അതിനിടെ വയർ പൊട്ടി ലിഫ്റ്റ് താഴേക്ക് പതിച്ചു. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ നസീറിനെ തൃക്കാക്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post