ആലപ്പുഴ: സ്‌കൂളിൽ തോക്കുമായി എത്തിയ പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിയ്ക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിനിടയിലാണ് വിദ്യാർത്ഥി വെടിയുതിർത്തത്.
അക്രമണത്തിൽ ആർക്കും സാരമായ പരിക്ക് പറ്റിയിട്ടില്ല. സ്‌കൂളിൽ വച്ച് വിദ്യാർത്ഥികൾ തമ്മിൽ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായി. ഇത് പിന്നീട് സംഘർഷത്തിൽ കലാശിച്ചു. ഉച്ച സമയത്ത് സ്‌കൂളിന് പുറത്ത് വച്ച് ഇതിനെ ചൊല്ലി വീണ്ടും അടിപിടിയുണ്ടയി. ഇതിന് പിന്നാലെയാണ് വെടിവെയ്പ്പുണ്ടായത്.
അദ്ധ്യാപകരുടെ പരാതിയിൽ പോലീസ് കേസെടുത്തു. വെടിയേറ്റ വിദ്യാർത്ഥിയുടെ മൊഴിയെടുത്തിട്ടുണ്ട്. തുടർന്ന് വെടിവയ്പ്പ് നടത്തിയ കുട്ടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എയർ ഗണ്ണും കത്തിയും കണ്ടെടുത്തു. മറ്റ് രണ്ട് കുട്ടികളും സംഭവത്തിൽ ഉൾപെട്ടിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പ്രായപൂർത്തിയാവാത്തതിനാൽ, പോലീസ് അന്വേഷണം നടത്തി ജുവനയിൽ കോടതിയിൽ റിപ്പോർട്ട് നൽകിയതായി പോലീസ് അറിയിച്ചു. കുട്ടികളെ ജുവനയിൽ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post