തിരുവനന്തപുരം: കേന്ദ്ര സഹ മന്ത്രിയും സഹപ്രവർത്തകനുമായ സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തി നടൻ ബൈജു സന്തോഷ്. ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹം സുരേഷ് ഗോപിയെ കണ്ടത്. സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ സഹിതം പങ്കുവച്ചുകൊണ്ട് ബൈജു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച എന്നാണ് വിവരം. സുരേഷ് ഗോപിയ്ക്ക് ഹസ്തദാനം ചെയ്യുന്നതിന്റെ അദ്ദേഹം തോളിൽ കയ്യിട്ട് നിൽക്കുന്നതിന്റെയും ചിത്രങ്ങൾ ആണ് ബൈജു പങ്കുവച്ചിരിക്കുന്നത്. ‘ തന്റെ മുതിർന്ന സഹോദരനൊപ്പം ഡൽഹിയിൽ ‘ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്.
സുരേഷ് ഗോപിയുമായി ദീർഘകാല സൗഹൃദം ആണ് ബൈജുവിന് ഉള്ളത്. പലപ്പോഴായി ഇക്കാര്യത്തെക്കുറിച്ച് ബൈജു വെളിപ്പെടുത്തിയിട്ടും ഉണ്ട്. ഈ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഇരുവരുടെയും ഡൽഹിയിൽ വച്ചുള്ള കൂടിക്കാഴ്ച.
Discussion about this post