വാസ്തുവിദ്യ അണുവിട തെറ്റാതെയാണ് നാം വീട് നിർമ്മിക്കാറ്. കാരണം വാസ്തു പിഴച്ചാൽ വീട്ടിലെ ജീവിതം ദുഹസമാകും. രോഗപീഡ മുതൽ മരണംവരെയാണ് വാസ്തുവിൽ ഉണ്ടാകുന്ന പിഴവ് നമുക്ക് സമ്മാനിക്കുക. എന്നാൽ വാസ്തു നോക്കി വീട് വച്ചാലും ചിലർക്ക് വിഷമങ്ങൾ ആയിരിക്കും ഫലം. ഇത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?.
വീട് വയ്ക്കുമ്പോൾ മാത്രമല്ല വീടിനുള്ളിൽ പുറത്തും സാധനങ്ങൾ വയ്ക്കുമ്പോഴും വാസ്തു നോക്കണം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ചെരുപ്പിന്റെ സ്ഥാനം. യഥാസ്ഥാനത്ത് ചെരുപ്പ് സൂക്ഷിച്ചാൽ ഐശ്വര്യമായിരിക്കും ഫലം. എന്നാൽ സ്ഥാനം തെറ്റിയാലോ ദാരിദ്ര്യവും രോഗപീഡയും വിട്ടൊഴിയില്ല.
വീടിന്റെ പരിസരത്ത് ഒരിക്കലും ചെരുപ്പ് അലക്ഷ്യമായി വലിച്ചെറിയരുത്. ഇത് ദോഷം ചെയ്യും. വീടിന്റെ പ്രധാന വാതിലിനോട് ചേർന്ന് ഒരിക്കലും ചെരുപ്പ് സൂക്ഷിക്കരുത്. ഇതും ദോഷമാണ്. പ്രധാനവാതിലിന് സമീപം പാദരക്ഷകൾ കൂട്ടിയിടുന്നത് വീടിനുള്ളിലേക്ക് ലക്ഷ്മീ ദേവി പ്രവേശിക്കുന്നതിന് തടസ്സമുണ്ടാകും.
ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും വേദതയാണ് ലക്ഷ്മി ദേവി. അതിനാൽ ലക്ഷ്മി ദേവി പ്രവേശിച്ചെങ്കിൽ മാത്രമേ ഈ ഐശ്വര്യം നമ്മുടെ വീടുകളിലും ഉണ്ടാകുകയുള്ളൂ. ലക്ഷ്മി ദേവി വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത് തടസ്സപ്പെട്ടാൽ ക്രമേണ ദാരിദ്ര്യമായിരിക്കും ഫലം.
കിടപ്പ് മുറിയിൽ ഒരിക്കലും ചെരുപ്പ് സൂക്ഷിക്കരുത്. വാസ്തുവിദ്യ പ്രകാരം ഇത് ദോഷം ചെയ്യും. കിടപ്പ് മുറിയിൽ ചെരുപ്പ് സൂക്ഷിക്കുന്നത് ദമ്പതികൾ കലഹിക്കുന്നതിന് കാരണം ആകും. ദാമ്പത്യത്തിൽ വിള്ളലിനും ഇത് കാരണം ആകും. ഇത് രൂക്ഷമായാൽ ബന്ധം തകരും.
വീടിന് പുറത്ത് തെക്ക്, പടിഞ്ഞാറ് മൂലകളാണ് ചെരുപ്പുകൾ സൂക്ഷിക്കാൻ ഉത്തമം. വടക്ക്, കിഴക്ക് ദിശയിൽ ചെരുപ്പ് ഒരിക്കലും സൂക്ഷിക്കരുത്.
Discussion about this post