വയനാട് : വയനാട് ഉരുൾപൊട്ടൽ മേഖലയിൽ തിരച്ചിൽ അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. 500 അംഗ സംഘമാണ് മടങ്ങിയത്. ഹെലികോപ്റ്റർ സെർച്ച് ടീമും ബെയ്‌ലി പാലം ശക്തിപ്പെടുത്താനുമുള്ള ടീം ആണ് ഇനി മുണ്ടക്കൈയിൽ തുടരുക. അടുത്ത നിർദേശം വരുന്നത് വരെ അവർ വയനാട്ടിൽ തുടരും. ബാക്കിയുള്ളവരാണ് മടങ്ങുകയെന്നും സൈന്യം അറിയിച്ചു.
സർക്കാരും ജില്ലാ ഭരണകൂടവും സൈന്യത്തിന് യാത്രയയപ്പ് നൽകി.
ദൗത്യ ചുമതല പൂർണമായും കൈമാറിയെന്ന് സൈന്യം പറഞ്ഞു. ദുരന്തഭൂമിയിൽ ജനങ്ങൾ നൽകിയ സേവനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു.
സൈന്യത്തിന്റെ സേവനത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എമുഹമ്മദ് റിയാസ് നന്ദി അറിയിച്ചു. സൈന്യം നടത്തിയ സേവനം വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കാത്തതാണ്. വൈകാരിക ഘട്ടത്തിലാണ് നിങ്ങൾ ഇവിടെ എത്തിയത്. നിങ്ങൾ ഒരുമിച്ച് നിന്ന് ഒരാളുടെ ജീവൻ പോലും നഷ്ടപ്പെടാൻ അനുവദിച്ചില്ല. എല്ലാ നിലയിലും നിങ്ങൾ നൽകിയ സേവനത്തിന് ഹൃദയത്തോട് ചേർത്ത് പിടിച്ച് നന്ദി പറയുന്നു .നിങ്ങൾ നൽകിയ സേവനം ഈ നാടും നാട്ടുകാരും ഒരിക്കലും മറക്കില്ല എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
Discussion about this post