ഇടതൂർന്ന നീളമുള്ള മുടി പലരുടെയും സ്വപ്‌നമാണ്. എന്നാൽ ആയിരങ്ങൾ മുതൽ പതിനായിരങ്ങൾ വരെ ചെലവഴിച്ചിട്ടും മുടിയുടെ ആരോഗ്യം അത്ര മെനയാവുന്നില്ലെന്ന പരാതിയുണ്ട്. എന്ത് ചെയ്യും അപ്പോൾ..? ഭക്ഷണകാര്യങ്ങളിൽ ചിലത് ശ്രദ്ധിക്കുകയും ചില പൊടിക്കൈകളും ചെയ്താൽ മുടിയുടെ ആരോഗ്യം പതുക്കെ ശക്തിപ്പെടുത്തിയെടുക്കാം.
നമ്മുടെ കറികളിലെ ചേരുവയായ തക്കാളി മുടി വളർച്ചയെ സഹായിക്കുമെന്നറിയാമോ? വിറ്റാമിൻ എ,ബി,സി എന്നിവയാൽ സമ്പന്നമാണ് തക്കാളി. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നുവെന്ന് മാത്രമല്ല താരനെ പ്രതിരോധിക്കുകയും നല്ല തിളക്കം നൽകുകയും ചെയ്യുന്നു.
ഇത്രയൊക്കെ ഗുണം തക്കാളിയ്ക്ക് ഉണ്ടെങ്കിൽ ഒരു തക്കാളി മാസ്‌ക് ആയാലോ? തക്കാളി, തേൻ, നാരങ്ങ മാസ്‌ക്: ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഈ മാസ്‌ക് തലയോട്ടിയിലെ താരനും ചൊറിച്ചിലും ഇല്ലാതാക്കാൻ സഹായിക്കുന്നു. 2-3 തക്കാളി, 1-2 ടീസ്പൂൺ തേൻ, നാരങ്ങ നീര് എന്നിവയാണ് ആവശ്യം. തക്കാളി ഒരു മിനുസമാർന്ന പേസ്റ്റാക്കുക. പേസ്റ്റിൽ നാരങ്ങാനീരും തേനും ചേർക്കുക. ഒരു പാത്രത്തിൽ എല്ലാ ചേരുവകളും നന്നായി ഇളക്കുക. മുടിയിൽ തേയ്ക്കുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക.
തക്കാളിയും വെളിച്ചെണ്ണയും ചേർത്ത് കാെണ്ടുള്ള പേസ്റ്റും മുടിക്ക് ?ഗുണം ചെയ്യും. 2-3 പഴുത്ത തക്കാളി, 3-4 ടീസ്പൂൺ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യം. വെളിച്ചെണ്ണ ചെറുതായി ചൂടാക്കുക. തക്കാളിയിൽ ചൂടുള്ള വെളിച്ചെണ്ണ ചേർക്കുക (അത് വളരെ ചൂടുള്ളതല്ലെന്ന് ഉറപ്പാക്കുക). ഈ മിശ്രിതം നിങ്ങളുടെ വേരുകളിലും മുടിയിലും മസാജ് ചെയ്യുക. ഷാംപൂ ഉപയോഗിച്ച് കഴുകുന്നതിനും കണ്ടീഷണർ പുരട്ടുന്നതിനും മുമ്പ് ഇത് 30-40 മിനിറ്റ് വരെ തലയിൽ വെയ്ക്കുക തക്കാളിയുടെ അസിഡിറ്റി ഗുണങ്ങൾ വരണ്ട മുടിയുടെ പിഎച്ച് നില സന്തുലിതമാക്കാൻ സഹായിക്കുന്നു. ഇത് രക്തചംക്രമണം വർധിപ്പിക്കുമ്പോൾ തലയോട്ടിയിൽ അധിക എണ്ണ ഉൽപാദനം തടയുന്നു.
Discussion about this post