ന്യൂഡൽഹി: യുപിഐ പേയ്‌മെന്റുകൾ നടത്തുന്ന ഉപയോക്താക്കൾക്ക് വമ്പൻ സമ്മാനവുമായി റിസർവ് ബാങ്ക്. യുപിഐ പേയ്‌മെന്റുകൾക്കുള്ള പരിധി ഉയർത്തി. യുപിഐ വഴി ഒരു ലക്ഷമായിരുന്നു ഇതുവരെ അയക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ, ഇനിമുതൽ യുപിഐ വഴി അഞ്ച് ലക്ഷം രൂപ വരെ ഉപയോക്താവിന് ട്രാൻസ്ഫർ ചെയ്യാനാകും. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്.
ആർബിഐയുടെ പുതിയ നടപടി ഉപയോക്താക്കൾക്ക് നികുതിയിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കും. യുപിഐ പേയ്‌മെന്റ് പരിധി ഒരു ലക്ഷമായിരുന്നപ്പോൾ അതിൽ കൂടുതൽ പണം കൈമാറുന്ന സാഹചര്യത്തിൽ ഉപയോക്താവ് നിശ്ചിത തുക നികുതി ആയി നൽകേണ്ടി വരുമായിരുന്നു. എന്നാൽ, ഈ പരിധി അഞ്ച് ലക്ഷമാക്കിയതോടെ, അഞ്ച് ലക്ഷത്തിന് മുകളിലുള്ള പേയ്‌മെന്റുകൾക്ക് മാത്രമേ നികുതി നൽകേണ്ടതായി വരൂ.
Discussion about this post