വയനാട്: മേപ്പാടിയിലെ ദുരന്തഭൂമിയിലേയ്ക്ക് പോയപ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ച് പങ്കുവച്ച് ബോബി ചെമ്മണ്ണൂർ. ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ഒരുപാട് പേരെ കണ്ടു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ വീട്ടിലേയ്ക്ക് കൊണ്ടു പോകാന തയ്യാറാണെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
സാധാരണ ആഘോഷങ്ങളും ചാരിറ്റിയുമൊക്കെ ആയാണ് സാധരണ ഉദ്ഘാടന പരിപാടികൾ നടത്തുക പതിവ്. എന്നാൽ, വയനാട്ടിൽ ഇത്രയും വലിയ ദുരന്തമുണ്ടായ സാഹചര്യത്തിൽ ഇത്തവണ എല്ലാ ആഘോഷങ്ങളും മാറ്റി വച്ച്, ചാരിറ്റി മാത്രമായാണ് പരിപാടി നടത്തിയത്. നമ്മുടെ സഹോദരീ സഹോദരന്മാരും പിഞ്ചു കുഞ്ഞുങ്ങളുമൊക്കെ ദുരന്തത്തിൽ പെട്ടു. താൻ അവിടേയ്ക്ക് പോയിരുന്നു. കണ്ടു നിൽക്കാന പോലും കഴിയാത്ത അവസ്ഥയാണ് അവിടെയെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
എല്ലാവരും വയനാടിന് വേണ്ടി കഴിയുന്ന സാഹചര്യങ്ങൾ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ബൊച്ചെ ഫാൻസും തങ്ങളുടെ അഞ്ച്ആംബുലൻസുകളും വയനാട്ടിൽ ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത് രക്ഷാപ്രവർത്തിൽ പങ്കാളികളാകുന്നുണ്ട്. ക്യാമ്പിൽ പോയപ്പോൾ തന്നെ കരയിച്ച ഒരു സംഭവമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
‘ക്യാമ്പിൽ നിന്നും ഞാൻ തിരിച്ചിറങ്ങുമ്പോൾ അഞ്ചോ ആറോ വയസു മാത്രം പ്രായമുള്ള ഒരു പെൺകുട്ടി ഓടി വന്ന് കയ്യിൽ പിടിച്ചു. ആ കുട്ടിയുടെ അച്ഛനും അമ്മയും ഒന്നും ഇന്നില്ല. ഞാൻ വണ്ടിയിൽ കയറിയാൽ എശന്റ കൂടെ പോരാൻ നിൽക്കുകയായിരുന്നു. എന്നാൽ, കുഞ്ഞുങ്ങളെ ഇങ്ങനെ കൊണ്ടു പോകാൻ നിയമ വശങ്ങളുണ്ട്. നേരെ കുഞ്ഞിനെ അങ്ങ് വണ്ടിയിൽ കയറ്റി പോയാൽ വിവാദമായാലോ.. സാരമില്ല, കളക്ടർക്ക് ഇക്കാര്യത്തിൽ അപേക്ഷ നൽകാം. മൂന്നോ നാലോ പിള്ളേരെ വീട്ടിൽ കൊണ്ടു പോകാം’- ബോബി ചെമ്മണ്ണൂർ പറഞ്ഞു.
Discussion about this post