ഭൂമിയിൽ നിന്ന് ഏറെ അടുത്ത ആകാശവസ്തുവെന്ന നിലയ്ക്ക് ചന്ദ്രൻ നമുക്കേറെ പ്രിയപ്പെട്ടതാണ്. ദൂരെയുള്ള അമ്പിളിക്കല കൈക്കുമ്പിളിലാക്കുന്നത് സ്വപ്‌നം കണ്ട കുട്ടിക്കാലം എങ്ങനെ മറക്കാനാണ്. വളർന്നപ്പോഴും ചന്ദ്രൻ എന്നും കൗതുകത്തിനുള്ള വകയായി.
ചന്ദ്രനിൽ വെള്ളമുണ്ടോ.. ജീവനുണ്ടോ പാറയുണ്ടോ കൊടുമുടിയുണ്ടോ അങ്ങനെ എന്തെല്ലാം സംശയങ്ങൾ. എല്ലാം കണ്ടും കേട്ടും അനുഭവിച്ചും മനസിലാക്കാൻ രാജ്യങ്ങൾ മനുഷ്യരെയും ചന്ദ്രനിലേക്ക് അയച്ചു. കൂടി കൂടെ ഉപഗ്രഹങ്ങളും അയച്ചു. പോയവരാരും വെറും കയ്യോടെ തിരിച്ചുവന്ന സാഹചര്യമയില്ല. കൈ നിറയെ മണ്ണും പാറയും ചിത്രങ്ങളുമായിട്ടായിരുന്നു ചന്ദ്രനെ തൊട്ടവരെല്ലാം തിരികെ എത്തിയത്.
നമ്മുടെ രാജ്യത്തിന്റെ ചാന്ദ്രയാൻ ദൗത്യങ്ങളും ചന്ദ്രന്റെ രഹസ്യങ്ങൾ തേടിയുള്ള ലോകത്തിന്റെ യാത്രകളെ വളരെയധികം സഹായിച്ചുണ്ടെന്നറിയാമല്ലോ…ചന്ദ്രനിൽ ജലത്തിന്റെ അംശമുണ്ടെന്ന കണ്ടത്തലിലേക്ക് നയിച്ചത് ചാന്ദ്രയാൻ ആണെന്നത് നമുക്കേറെ അഭിമാനിക്കാവുന്ന കാര്യമാണ്. ഇപ്പോഴിതാ തന്മാത്രാ രൂപത്തിലുള്ള ജലം ചന്ദ്രനിലുണ്ടെന്ന് അവകാശപ്പെടുകയാണ് ചൈന. ഭൗതിക തെളിവുകളോടെയാണ് ചൈന ഇക്കാര്യം പറയുന്നതത്രേ. ചന്ദ്രനിൽ നിന്ന് ചൈനയുടെ ചാങ്ഇ-5 പേടകം ശേഖരിച്ച മണ്ണ് വിശകലനം ചെയ്താണ് ഈ കണ്ടെത്തൽ. നേച്ചർ ആസ്‌ട്രോണമി ജേണൽ ഇത് സംബന്ധ് ചൈനീസ് ശാസ്ത്രജ്ഞരുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തൻമാത്രാ രൂപത്തിലുള്ള (H20) ജലം ചന്ദ്രനിലുണ്ട് എന്നാണ് അവിടെ നിന്ന് ചാങ്ഇ-5 പേടകം ശേഖരിച്ച മണ്ണിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത് എന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ജലത്തിൻറെ സാന്നിധ്യമേയില്ല എന്ന് മുമ്പ് കരുതിയിരുന്ന ചാന്ദ്ര ഭാഗത്ത് നിന്നാണ് ചാങ്ഇ-5 പേടക സാംപിൾ ശേഖരിച്ചത്. തൻമാത്രാ രൂപത്തിലുള്ള വെള്ളത്തിന് പുറമെ ധാതുവിൻറെയും അമോണിയയുടേയും സാന്നിധ്യം മണ്ണിൻറെ സാംപിളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നിഗൂഢമായ ഈ ധാതുവിന് ULM-1 എന്നാണ് പേര് നൽകിയിരിക്കുന്നത്
ചന്ദ്രനിൽ ജലത്തിൻറെ സാന്നിധ്യമുള്ളതായി നാസയുടെ സോഫിയ ടെലസ്‌കോപ് 2020ൽ കണ്ടെത്തിയിരുന്നു. എന്നാൽ ചൂടുപിടിച്ച ചന്ദ്രേപരിതലത്തിൽ എങ്ങനെയാണ് ജലമുള്ളതെന്ന് ഭൗതിക തെളിവുകളോടെ നാസയ്ക്ക് സ്ഥാപിക്കാനായിരുന്നില്ല. ഈ വെല്ലുവിളിയാണ് ചാങ്ഇ-5 പേടകം മറികടന്നിരിക്കുന്നത്
Discussion about this post