തിരുവനന്തപുരം; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി സംസ്ഥാന സർക്കാർ നടത്തിയ നിയമസഭാ പര്യടനപരിപാടി നവകേരള സദസിന് പോസ്റ്ററും ക്ഷണക്കത്തും അച്ചടിക്കാൻ ചെലവ് 9.16 കോടി രൂപ.
ഇതിൽ 1.68 കോടി രൂപ കഴിഞ്ഞ മെയിൽ അച്ചടി നിർവഹിച്ച സർക്കാർ സ്ഥാപനമായ സി ആപ്റ്റിന് അനുവദിച്ചിരുന്നു. ബാക്കി തുക ഉടൻ വേണമെന്നാവശ്യപ്പെട്ടു സി ആപ്റ്റ് കത്തു നൽകിയതിനു പിന്നാലെയാണ് 7.47 കോടി രൂപ കൂടി സർക്കാർ കഴിഞ്ഞയാഴ്ച അനുവദിച്ചത്. 2023 നവംബർ 18 മുതലാണ് 36 ദിവസം നീണ്ടുനിന്ന നവകേരള സദസ്സ് സംഘടിപ്പിച്ചത്.
നവ കേരള സദസുമായി ബന്ധപ്പെട്ട് പൊളിച്ച മതിലുകളെ കുറിച്ച് പോലും സർക്കാരിന്റെ പക്കൽ വ്യക്തമായ കണക്കുകളില്ല. പൊളിച്ച മതിലുകൾ പുതുക്കി പണിതതിനും ഇതിനായി ചെലവായ തുക, അത് കണ്ടെത്തിയ വഴി എന്നിവയുടെ വിശദാംശങ്ങളും സർക്കാരിന് നിശ്ചയമില്ല. ഇത് സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.
Discussion about this post