പല്ലികളും പാറ്റകളും ചെറു പ്രാണികളുമെല്ലാം നമ്മുടെ വീടുകളിലെ സ്ഥിരം ശല്യക്കാർ ആണ്. അതുകൊണ്ട് തന്നെ ഇവയെ തുരത്തിയോടിക്കേണ്ടത് അത്യാവശ്യമാണ്. കാഴ്ചയ്ക്ക് ചെറുതാണെങ്കിലും ഇത്തരം ജീവികൾ ചിലപ്പോൾ നമ്മുടെ ജീവൻ എടുക്കാൻ വരെ കാരണം ആയേക്കാം.
ശല്യക്കാരായ പാറ്റകളെയും പല്ലികളെയും തുരത്താൻ പലവിധ വിദ്യകൾ പ്രയോഗിക്കുന്നവരകും നമ്മൾ. ഇതിൽ നാടൻ പ്രയോഗങ്ങൾ മുതൽ രാസവസ്തുക്കൾകൊണ്ടുള്ള പ്രയോഗങ്ങൾവരെ ഉൾപ്പെടുന്നു. പാറ്റകളെ തുരത്താൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യുമെങ്കിലും നമ്മുടെ ആരോഗ്യത്തിന് ഇത് ഹാനികരമാണ്. എന്നാൽ ആരോഗ്യത്തിന് ദോഷം വരാത്ത രീതിയിൽ പാറ്റകളെയും പല്ലികളെയും തുരത്താൻ ഡെറ്റോൾ കൊണ്ട് ഒരു എളുപ്പവിദ്യയുണ്ട്.
ഡെറ്റോളിനൊപ്പം രണ്ട് ചേരുവകൾ ആണ് ഇതിനായി വേണ്ടത്. ബേക്കിംഗ് സോഡ, നാരങ്ങ എന്നിവയാണ് ഇത്. ആദ്യം ഒരു ബൗളിൽ മൂന്ന് സ്പൂൺ ഡെറ്റോൾ എടുക്കുക. ശേഷം ഇതിലേയ്ക്ക് സോഡാ പൊടി ചേർക്കാം. ഡെറ്റോളിന് സമാനമായ രീതിയിൽ മൂന്ന് സ്പൂൺ സോഡാ പൊടി വേണം ഇതിൽ ചേർക്കേണ്ടത്. ഇതിലേയ്ക്ക് നാരങ്ങ നീര് ചേർക്കാം. ഈ മിശ്രിതം പേസ്റ്റ് രൂപത്തിൽ ആകുന്നതുവരെ വേണം നാരങ്ങ നീര് ചേർക്കാൻ. നാരങ്ങാ നീര് ഒഴിക്കുമ്പോൾ കുരു മിശ്രിതത്തിൽ കലരാതിരിക്കാൻ ശ്രദ്ധിക്കണം.
ഈ മിശ്രിതം അൽപ്പ നേരം വയ്ക്കുക. ഈർപ്പം വലിയുമ്പോൾ ഈ മിശ്രിതം പൊടിയുടെ രൂപത്തിലാകും. ശേഷം വലിയ പാത്രത്തിലേക്ക് ഇത് മാറ്റം. ഇതിലേയ്ക്ക് ഇനി വെള്ളമാണ് ചേർക്കേണ്ടത്. ചെറുചൂട് വെള്ളം വേണം ഇതിലേയ്ക്ക് ചേർക്കാൻ. വെള്ളമൊഴിച്ച ശേഷം മിശ്രിതം നന്നായി ഇളക്കുക. ശേഷം ഇതൊരു സ്േ്രപ ബോട്ടിലിൽ ഒഴിച്ച് ആവശ്യമുള്ളിടത്ത് തെളിയ്ക്കാം.
Discussion about this post