സിനിമാ താരങ്ങളുടെ സ്‌കിൻ കെയറുകളെ കുറിച്ച് അറിയാൻ നമുക്കെല്ലാം വലിയ ആകാംഷയാണ്. പ്രത്യേകിച്ച് നടിമാരുടെ. അവർ ഉപയോഗിക്കുന്ന സ്‌കിൻ കെയർ, ഹെയർ കെയർ പ്രൊഡക്റ്റ്‌സുകൾ ഒരു തവണയെങ്കിലും ഉപയോഗിക്കാൻ നമ്മൾ ആഗ്രഹിക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ സ്‌കിൻ കെയർ ടിപ്പ്‌സുകളെ പറ്റി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി മലൈക അറോറ. ചർമ സംരക്ഷണത്തിൽ താന ഏറെ ശ്രദ്ധ കൊടുക്കാറുണ്ടെന്നാണ് താരം പറയുന്നത്. എന്നാൽ, മറ്റ് കെമിക്കൽ പ്രൊഡക്ടുകൾക്ക് പകരം, പ്രകൃതിദത്ത വസ്തുക്കളാണ് താൻ ഉപയോഗിക്കാറെന്നാണ് മലൈക പറയുന്നത്.
അതിരാവിലെ എഴുന്നേറ്റ ഉടൻ തന്നെ റോസ് വാട്ടർ ഉപയോഗിച്ച് മുഖം കഴുകുകയാണ് ചെയ്യുക. ഇത് ചർമം ലോലമാക്കാനും അഴുക്ക് നീക്കം ചെയ്യാനും സഹായിക്കും. നമ്മുടെ ചർമത്തെ പുതുമയുള്ളതാക്കി നിർത്താൻ റോസ് വാട്ടർ സഹായിക്കും. മുഖത്ത് നല്ല ഫ്രഷ്‌നസ് അനുഭവപ്പെടും.
രവിലെ എഴുന്നേറ്റയുടൻ വെറുംവയറ്റിൽ ചെറു ചൂട് വെള്ളത്തിൽ നാരങ്ങാ നീര് ചേർത്ത് കുടിക്കുന്നതും ചർമത്തിന് നല്ലതാണ്. ഞാൻ നന്നായി വെള്ളം കുടിക്കുന്ന ആളാണ്. ദിവസവും നല്ല അളവിൽ ഞാൻ വെള്ളം കുടിക്കുമെന്നും അവർ പറയുന്നു.
അതുപോലെ തന്നെ ചർമം മികച്ചതാക്കുന്ന മറ്റൊന്നാണ് കറ്റാർ വാഴ. ഒരു ചെറിയ കഷ്ണം കറ്റാർ വാഴ എടുത്ത് അതിലെ ജെൽ മുഖത്ത് തേച്ച് പിടിപ്പിക്കുക. അൽപ്പ സമയത്തിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകണം. മുഖം മിനുസമുള്ളതാക്കാനും തിളക്കമുള്ളതാക്കാനും ഇത് സഹായിക്കും. ഏത് ചർമം ഉള്ളവർക്കും കറ്റാർ വാഴ ഉപയോഗിക്കാം. ഇത് ചർമത്തിന് ഒരിക്കലും ദോഷം ചെയ്യില്ലെന്നും മലൈക പറയുന്നു.
Discussion about this post