ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലെ കൈകടത്തൽ തുടർന്ന് യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലറുമായ ഹിൻഡൻബർഗ് റിസർച്ച്. ഇന്ത്യയുമായി ബന്ധപ്പെട്ട വൻ വെളിപ്പെടുത്തൽ നടത്തുമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് കമ്പനി പങ്കുവച്ചിരിക്കുന്നത്. അദാനിക്കെതിരായ കൂടുതൽ ആരോപണങ്ങളാണോ അതോ മറ്റേതെങ്കിലും പ്രമുഖ കമ്പനികളെയാണോ ഹിൻഡൻബർഗ് ഉന്നമിടുന്നതെന്ന് വ്യക്തമല്ല.
2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഹിൻഡൻബർഗ് ഉന്നയിച്ചത്. വിദേശത്ത് കടലാസ് കമ്പനികൾ രൂപീകരിച്ച്, അവ മുഖേന സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയെന്നും അതുവഴി ഓഹരി വില കൃത്രിമമായി പെരുപ്പിച്ചെന്നുമായിരുന്നു ആരോപണം.ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്കിൽ കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും അക്കൗണ്ട് തട്ടിപ്പിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഹിൻഡൻബർഗ് കുറ്റപ്പെടുത്തിയിരുന്നു. ന്യായമായതിലും 85 ശതമാനത്തോളം ഉയർന്ന തുകയിലാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നുമായിരുന്നു ഹിൻഡൻബർഗിന്റെ ജല്പനങ്ങൾ.
ഈ വിദേശകമ്പനിയുടെ ഈ ആരോപണം ഏറ്റുപിടിച്ച് പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും കമ്പനിയ്ക്ക് ചുക്കാൻ പിടിക്കുന്ന ഇന്ത്യാ വിരുദ്ധ ശക്തികളെ അന്ന് വെളിച്ചെത്ത് കൊണ്ടുവന്നിരുന്നു.
Discussion about this post