കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. കണ്ണൂർ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും, മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. ഇവിടെ നിന്നും ഹെലികോപ്റ്ററിൽ അദ്ദേഹം വയനാട്ടിൽ എത്തും.
രാവിലെ 11 മണിയോടെയായിരുന്നു അദ്ദേഹം കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അദ്ദേഹത്തിനൊപ്പം ഉണ്ട്. ഹെലികോപ്റ്ററിൽ ഇരുന്ന് പ്രധാനമന്ത്രി ദുരിതമേഖല നിരീക്ഷിക്കും. കൽപ്പറ്റയിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന പ്രധാനമന്ത്രി കാറിൽ ചൂരൽമലയിലേക്ക് പോകും. ഇവിടെ നിന്നും ബെയ്‌ലിപാലം വഴി മുണ്ടക്കൈയിലും എത്തും.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ അദ്ദേഹം സന്ദർശിക്കും. മേപ്പാടി ആശുപത്രിയിൽ നാല് പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരെയും അദ്ദേഹം സന്ദർശിക്കും. രക്ഷാപ്രവർത്തനത്തിനിടെ കാണാതായ ശരത് ബാബുവിന്റെ മാതാപിതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
Discussion about this post