പാലക്കാട്: അയൽവാസിയുടെ കോഴി കൂവുന്നത് കാരണം ഉറക്കം നഷ്ടപ്പെടുന്നുവെന്ന് പരാതിയുമായി വീട്ടമ്മ. ഷൊർണൂർ നഗരസഭയ്ക്കാണ് വീട്ടമ്മ പരാതി നൽകിയിരിക്കുന്നത്. പരാതി നഗരസഭയിൽ വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്.
പൂവൻകോഴിയുടെ കൂവൽൽ അസഹ്യമായത് കൊണ്ട് ഉറങ്ങാൻ സാധിക്കുന്നില്ല, കൂട് വൃത്തിയായി സൂക്ഷിക്കുന്നില്ല എന്നിങ്ങനെയുള്ള പരാതികളാണ് വീട്ടമ്മ ഉന്നയിച്ചിരിക്കുന്നത്. കാരക്കാട് വാർഡ് മെമ്പർക്കാണ് പരാതി നൽകിയത്. പരാതിയിൽ ഉടൻ നടപടിയെടുത്ത നഗരസഭ കോഴി ഉടമയുടെ വീട്ടിലെത്തി കോഴിക്കുട് വൃത്തിയായി സൂക്ഷിക്കണമെന്നും നിർദേശം നൽകി. എന്നാൽ, കൂവലിന്റെ കാര്യത്തിൽ പരിഹാരം കാണാതെ വന്നതോടെ, വാർഡ് കൗൺസിലർ കൗൺസിൽ യോഗത്തിൽ തന്നെ കാര്യം ഉന്നയിച്ചു.
യോഗം പ്രശ്‌നം ചർച്ച ചെയ്‌തെങ്കിലും കൂവൽ നിർത്തിക്കാൻ എന്ത് ചെയ്യാനാവുമെന്ന ആശയക്കുഴപ്പത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും. സംഭവത്തിൽ നിലവിൽ സ്ഥലത്ത് ചെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വിഭാഗത്തോട് നഗരസഭാ അദ്ധ്യക്ഷന ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post