നടൻ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയെ ആണ് ഉല്ലാസ് ജീവിത പങ്കാളിയാക്കിയത്. സാലിഗ്രാം ക്ഷേത്രത്തിൽ വച്ചായിരുന്നു താലികെട്ട്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിന്റെ ദൃശ്യങ്ങൾ സുഹൃത്തുക്കൾ പങ്കുവച്ചിട്ടുണ്ട്. ഉല്ലാസിന് ആശംസകളുമായി നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. ഉല്ലാസിന്റെ രണ്ടാം വിവാഹമാണ്.
Discussion about this post