കൊച്ചി: കോവിഡ് കാലത്തെ ജീവിതമാർഗമായ മാസ്‌ക് നിർമ്മാമം അവതാളത്തിലാക്കിയ യന്ത്ര നിർമ്മാണ കമ്പനി നഷ്ടപരിഹാരവും കോടതി ചെലവും യന്ത്രത്തിന്റെ വിലയും പരാതിക്കാരന് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം, ആലുവ സ്വദേശിയും എസ് ജി ബാഗ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ശ്രീജിത്ത് ജി സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
തമിഴ്‌നാട് സ്വദേശി ടി വിശ്വനാഥ ശിവന്റെ ഉടമസ്ഥതയിലുള്ള ശിവൻ ഇൻഡസ്ട്രീയൽ എൻജിനീയറിങ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നൽകിയത്. 2020 സെപ്റ്റംബർ മാസത്തിലാണ് 6,78,500/ രൂപ നൽകി പരാതിക്കാരൻ എതിർകക്ഷിയിൽ നിന്നുംയന്ത്രം വാങ്ങിയത്. കോവിഡ് കാലത്തെ ഫേസ് മാസ്‌ക് നിർമ്മാണം ജീവിതമാർഗം എന്ന നിലയിലാണ് പരാതിക്കാരൻ യന്ത്രം വാങ്ങിയത്. പക്ഷേ യന്ത്രത്തിന്റ പല നിർണായക ഭാഗങ്ങളും ഉണ്ടായിരുന്നില്ല.
ഷിപ്പിങ്ങിൽ സംഭവിച്ച പിഴവാണ് ഇതിനു കാരണമെന്നും ഉടനെ ഈ പാർട്ട്‌സുകൾ എത്തിക്കാമെന്നും എതിർകക്ഷി പരാതിക്കാരന് ഉറപ്പു നൽകി. എന്നാൽ ഈ പാർട്‌സ് ഉപയോഗിച്ച് ഉണ്ടാക്കിയ മാസ്‌ക്കുകളും ശരിയായില്ല. ഇതുമൂലം വലിയ നഷ്ടമാണ് പരാതിക്കാരന് ഉണ്ടായത്. നിരവധി ആശുപത്രികളിൽ നിന്നും മാസ്‌ക്കിന് ഓർഡർ ലഭിച്ചിരുന്നു. പക്ഷേ അവ നൽകാൻ പരാതിക്കാരന് കഴിഞ്ഞില്ല.
Discussion about this post