ചെന്നൈ: ബാർബക്യൂ ചിക്കൻ തയ്യാറാക്കിയ ശേഷം കെടുത്താതിരുന്ന കൽക്കരി അടുപ്പിൽ നിന്നുള്ള പുക ശ്വസിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളി സ്വദേശികളായ അനന്ദ ബാബബു,ജയകണ്ണൻ എന്നിവരാണ് മരിച്ചത്.
പ്രദേശത്ത് വിനോദസഞ്ചാരികളായി എത്തിയവരായിരുന്നു ഇവർ. ചിന്നപ്പള്ളത്തെ റിസോർട്ടിൽ രാത്രി ഉറങ്ങിക്കിടന്ന മുറിയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. യുവാക്കൾക്കൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേർ വേറെ മുറിയിലായതിനാൽ ഇവർ രക്ഷപ്പെട്ടു. നാല് പേരും മദ്യപിച്ചിരുന്നതായി വിവരമുണ്ട്.
അടുപ്പ് കെടുത്താതിരുന്നതിനാൽ രൂപപ്പെട്ട വിഷ വാതകങ്ങൾ മൂലം ശ്വാസംമുട്ടിയാണ് മരണമെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിനു ശേഷം പറഞ്ഞു. രണ്ട് പേരുടെയും മൃതദേഹങ്ങൾ കൊടൈക്കനാൽ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.
Discussion about this post