ജോലിക്ക് പോകുന്നവരായിക്കോട്ടെ, വിദ്യാർത്ഥികളായിക്കോട്ടെ, ഞായറാഴ്ച്ച എന്നോർക്കുന്നത് തന്നെ മനസിൽ മഞ്ഞ് വീഴുന്നത് പോലെയാണ്.. അമ്മമാരുടെ അവസ്ഥയും മറിച്ചല്ല. എന്നാൽ, ഈ ഞായറാഴ്ച്ച അങ്ങ് ആയിക്കഴിഞ്ഞാൽ, തിങ്കളാഴ്ച്ചയെ കുറിച്ചുള്ള ടെൻഷനാണ്. ജോലിക്കാർക്കാണെങ്കിൽ പ്രൊജക്ട് തീർക്കണം, മീറ്റിംഗ് ഉണ്ട്.. അങ്ങനെ നൂറ് തലവേദനകൾ.. പിള്ളേർക്കാണെങ്കിൽ ഹോം വർക്ക്, അസൈന്റ്‌മെന്റ്, എക്‌സാം എന്ന് തുടങ്ങി എടുത്താൽ പൊങ്ങാത്ത പണികൾ.. അമ്മമാരുടെ കാര്യം പിന്നെ പറയണ്ടല്ലോ.. ഇവരെയൊക്കെ രാവിലെ ഒരുക്കി വിടേണ്ട ബാധ്യത… അതുകൊണ്ട് ഞായറാഴ്ച്ച വൈകുന്നേരങ്ങളും രാത്രികളും സമാധാനമില്ലായ്മയുടെ മണിക്കൂറുകളാണ്.
എന്നാൽ, ഈ സമ്മർദ്ധങ്ങൾക്കെല്ലാം ചില പരിഹാരങ്ങൾ കാണാം.. ജോലിയുള്ള ദിവസങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ ടെൻഷൻ തോന്നുന്നതിന്റെ കാരണങ്ങൾ എന്താണെന്ന് ആദ്യം കണ്ടെത്താം.. വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലുമുള്ള പ്രശ്‌നങ്ങളാകാം ജോലിയ്ക്കും പഠിക്കാനും പോകുന്നതിന് മുമ്പുള്ള ഈ ആകുലതയ്ക്ക് കാരണം. അവയെ കണ്ടെത്തി പരിഹാരം കണുക.
ജീവിതത്തിലെ സന്തോഷങ്ങളും ആഘോഷിക്കാനുള്ള നിമിഷങ്ങളും ഒരിക്കലും വാരാന്ത്യത്തിലേയ്ക്ക് മാറ്റി വയ്ക്കാതിരിക്കുക. അത്തരത്തിൽ ചെയ്യുന്നത് ബാക്കിയുള്ള ദിവസങ്ങളെല്ലാം വിരസതയേറിയതാക്കി മാറ്റുന്നു. ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങളും സന്തോഷം തരുന്ന എന്തെങ്കിലുമൊക്കെ ചെയ്യാൻ ശ്രമിക്കുക.
ഒരാഴ്ച്ച മുഴുവൻ ചെയ്യാനുള്ള പണികളെല്ലാം ചേർത്ത് വച്ച് ഞായറാഴ്ച്ച ചെയ്യലാണ് പൊതുവെ എല്ലാവരുടെയും രീതി. ഇത് നിങ്ങളുടെ നല്ലൊരു ഹോളിഡേ കുളമാക്കുന്നു. ഇതിനായി നിങ്ങൾക്ക് ശനിയാഴ്ച്ചകളും വിനിയോഗിക്കാം. ഇങ്ങനെ ചെയ്യുന്നത് ഞായറാഴ്ച്ചകളിലെ സമ്മർദ്ദം കുറയ്ക്കും.
Discussion about this post