ന്യൂഡൽഹി: മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും കോച്ചുമായ ഗ്രഹാം തോർപ്പിന്റേത് ആത്മഹത്യയെന്ന വെളിപ്പെടുത്തലുമായി ഭാര്യ. വിഷാദം മൂലമാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് ഭാര്യ അമാൻഡ തോർപ്പ് അറിയിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമാൻഡ ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗ്രഹം തോർപ്പ് മാനസീകവും ശാരീരികവുമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. കുറച്ച് നാൾ കഴിഞ്ഞപ്പോഴേക്കും അദ്ദേഹം കടുത്ത വിഷാദത്തിലേയ്ക്ക് വീണു. പല ചികിത്സകളും നോക്കിയെങ്കിലും ഫലം കണ്ടില്ല. അദ്ദേഹത്തിന്റെ ആത്മഹത്യ തങ്ങളെ തകർത്തു കളഞ്ഞെന്നും അമാൻഡ പറഞ്ഞു.
രണ്ട് വർഷം മുമ്പും അദ്ദേഹം ഇത്തരത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ ദീർഘകാലം ഐസിയുവിലായിരുന്നു. തോർപ്പിന്റെ പേരിൽ ഒരു ഫൗണ്ടേഷൻ ആരംഭിക്കാൻ ആലോചിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post