തിരുവനന്തപുരം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ് വിധിച്ച് കോടതി. പ്രതി രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം. പ്രതി കടയ്ക്കൽ കാഞ്ഞിരത്തുംമൂട് സ്വദേശി സിദ്ധിഖിനെയാണ് (25) കോടതി ശിക്ഷിച്ചത്.
കേസിൽ രണ്ടാം പ്രതിയായ മദ്രസ അദ്ധ്യാപകൻ തൊളിക്കോട് സ്വദേശി മുഹമ്മദ് ഷമീറിന്(29) കുറ്റകൃത്യം മറച്ചുവച്ച കുറ്റത്തിന് കോടതി ആറുമാസം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം പി ഷിബുവാണ് ശിക്ഷ വിധിച്ചത്.
2023 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. 15 കാരനായ കുട്ടിക്കാണ് പ്രതിയിൽ നിന്ന് അതിക്രമം നേരിടേണ്ടി വന്നത്. അഞ്ച് കുട്ടികളാണ് പ്രതിക്കെതിരെ നെടുമങ്ങാട് പോലീസിന് പരാതി നൽകിയത്.പരാതിയുമായി രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് കേസുകൾ പോലീസ് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തു.
എന്നാൽ, പ്രതികളുടെ സമ്മർദത്തെ തുടർന്ന് പരാതിക്കാരായ മറ്റ് നാലു കുട്ടികളും കൂറുമാറി. എന്നാൽ ഈ കേസിലെ കുട്ടി തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക ഉപദ്രവങ്ങൾ കോടതിയിൽ പറയുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ കെ അജിത് പ്രസാദ്, വി സി ബിന്ദു എന്നിവരാണ് ഹാജരായത്.
പരാതി നൽകി 9 മാസത്തിനകം പ്രതികളെ ശിക്ഷിച്ചു എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്തരിക്കുകയും 34 രേഖകൾ ഹാജരാക്കുകയും ചെയ്തു.
Discussion about this post