തിരുവനന്തപുരം : കാട്ടാക്കട സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ അഞ്ച് പേർ പിടിയിൽ. പ്രതികൾ എസ്ടിപിഐ പ്രവർത്തകരാണ് എന്ന് പോലീസ് പറഞ്ഞു. ടർഫിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി 9 .30 ഓടെയാണ് ആക്രമണം ഉണ്ടായത്.
പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരാണെന്ന് പോലീസ് വ്യക്തമാക്കി. ടർഫിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ അഖിൽ , അമൽ എന്നിവരെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇരു ചക്ര വാഹനങ്ങളിൽ എത്തിയ 20 ഓളം പേരാണ് പാർട്ടി ഓഫീസ് ആക്രമിച്ചത്. പാർട്ടി ഓഫീസിൽ എത്തിയ ആക്രമികൾ ക്യാരംസ് കളിച്ചുകൊണ്ടിരുന്ന പ്രവർത്തകരെ ആക്രമിക്കുകയും പ്രദേശങ്ങളും കസേരകളും തല്ലിത്തകർക്കുകയും ചെയ്യുകയായിരുന്നു. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് അക്രമം നടത്തിയതെന്ന് ഏരിയ സെക്രട്ടറി പറഞ്ഞു.
Discussion about this post