തിരുവനനന്തപുരം; വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിന് പിന്നാലെ കൈ കോർത്ത സുമനസുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 110 കോടി രൂപ. ദുരന്തത്തിന് ശേഷം 110.55 ലക്ഷം കോടി രൂപയാണ് ആകെ സംഭാവനയായി ലഭിച്ചത്.ഓൺലൈനായി ഇതുവരെ 55.5 ലക്ഷം രൂപയാണ് ലഭിച്ചതെന്നാണ് ഔദ്യോഗിക വെബ്സൈറ്റിലെ കണക്ക്. ആകെ ലഭിച്ച 110 കോടിയിൽനിന്ന് ഇതുവരെ സഹായത്തിനായി തുക മാറ്റിയിട്ടില്ല.
ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ചതിന് പിന്നാലെ ജൂലൈ 30 മുതലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളെത്തി തുടങ്ങിയത്. ഓൺലൈനായി മാത്രം 26.83 കോടി രൂപ സംഭാവന ലഭിച്ചു. വലിയ തുകകൾ ചെക്ക് മുഖേനയോ, ഡിമാൻഡ് ഡ്രാഫ്റ്റായോ ദുരിതാശ്വാസ നിധിയിലേക്ക് നൽകാം. ആകെ വന്ന തുകയുടെ കണക്കുകൾ എല്ലാ ദിവസവും ഔദ്യോഗികമായി വെബ്സൈറ്റിൽ രേഖപ്പെടുത്തുന്നുണ്ട്.
സർക്കാർ ജീവനക്കാരുടെ അഞ്ചുദിവസത്തെ ശമ്പളത്തിൻറെ വിഹിതവും കൂടി വരുന്നതോടെ വയനാടിന് വേണ്ടിയുളള പ്രത്യേക ഫണ്ട് 500 കോടി കടക്കും.
Discussion about this post