ജയ്പൂർ: പാക് യുവതിയെ വിവാഹം കഴിക്കാൻ ഭാര്യയെ മൊഴിചൊല്ലി യുവാവ്. സംഭവത്തിൽ രാജസ്ഥാൻ സ്വദേശിയായ റഹ്‌മാനെ പോലീസ് അറസ്റ്റ് ചെയ്തു. 29 കാരിയായ ഫരീദ ബാനു നൽകിയ പരാതിയിൽ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
കുവൈത്തിലാണ് റഹ്‌മാൻ ജോലി ചെയ്യുന്നത്. 2011 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇതിന് തൊട്ട് പിന്നാലെ റഹ്‌മാൻ ജോലിയ്ക്കായി വിദേശത്തേയ്ക്ക് പോകുകയായിരുന്നു. ഇവിടെയെത്തിയ ഇയാൾ സമൂഹമാദ്ധ്യമം വഴിയാണ് പാക് സ്വദേശിനിയുമായി അടുപ്പത്തിലായത്. ഇതിന് പിന്നാലെ ഫരീദയെ ഫോണിൽ വിളിച്ച് മുത്വലാഖ് ചൊല്ലുകയായിരുന്നു. ഫരീദയോട് സ്വന്തം വീട്ടിലേക്ക് പോകാനും റഹ്‌മാൻ ആവശ്യപ്പെട്ടു.
പിന്നീട് സൗദി അറേബ്യയിൽ വച്ച് പാകിസ്താനിയെ വിവാഹവും കഴിച്ചു. ശേഷം ടൂറിസ്റ്റ് വിസയിൽ യുവതിയെ റഹ്‌മാൻ നാട്ടിലേക്ക് അയക്കുകയായിരുന്നു. ഈ യുവതി ഇപ്പോൾ റഹ്‌മാന്റെ മാതാപിതാക്കൾക്കൊപ്പമാണ് ഉള്ളത്. ഇതറിഞ്ഞ ഫരീദ പോലീസിൽ പരാതി നൽകി. ഇതറിയാതിരുന്ന റഹ്‌മാൻ കഴിഞ്ഞ ദിവസം നാട്ടിൽ എത്തി. ഇതിനിടെ ജയ്പൂർ വിമാനത്താവളത്തിൽ നിന്നുമാണ് റഹ്‌മാനെ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post