ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോവുന്നതാണ് ഉറക്കം . ക്ഷീണം മാറ്റി ഉന്മേഷം നൽകുന്ന ഒരു ഉപാധി എന്ന നിലക്ക് ഉറക്കത്തിനുള്ള സ്ഥാനം അദ്വീതീയമാണ്. ഉറക്കം ആരോഗ്യത്തിൻറെ അടിസ്ഥാനമാണ്. രാത്രിയിൽ സുഖകരമായ ഉറക്കം കിട്ടിയില്ല എങ്കിൽ അത് തീർച്ചയായും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മുതിർന്ന ഒരാൾ 7-8 മണിക്കൂർ ഒരു രാത്രിയിൽ ഉറങ്ങണമെന്നാണല്ലോ കണക്ക്. ഇതനുസരിച്ചാണ് മിക്കവരും അവരുടെ ഉറക്കം ക്രമീകരിക്കുന്നത്.
നിങ്ങൾ ചില ദിവസങ്ങളിൽ ഉറക്കം കഴിഞ്ഞ് രാവിലെ എഴുന്നേൽക്കുമ്പോൾ നിങ്ങളുടെ മുഖം ശ്രദ്ധിച്ചിട്ടുണ്ടോ…. ഇല്ലെങ്കിൽ ഒന്ന് നോക്കൂ… ചില ദിവസങ്ങളിൽ മുഖം വീർത്തിരിക്കുന്നത് കാണാൻ പറ്റും. എന്തുകൊണ്ടാണ് ഇങ്ങനെ വീർക്കുന്നത് എന്ന് അറിയോ.
നിങ്ങൾ ശാന്തമായി ഒന്നും ആലോചിക്കാതെ കൃത്യ സമയത്ത് ഉറങ്ങുകയാണെങ്കിൽ നിങ്ങൾക്ക് നല്ല ഉന്മേഷത്തോടെ എഴുന്നേൽക്കാൻ സാധിക്കും. എന്നാൽ എന്തെങ്കിലും സമ്മർദ്ദമോ അമിതമായ ചിന്തയോ കാരണം രാത്രി ഉറങ്ങാൻ സാധിക്കാതെ രാവിലെ എഴുന്നേൽക്കുമ്പോൾ നിങ്ങളുടെ മുഖം വീർത്തിരിക്കുന്നത് കാണാം. സ്ട്രസ് കൂടുന്നത് കൊണ്ടാണ് മുഖം വീർത്തിരിക്കുന്നത് എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. സമ്മർദ്ദം നിങ്ങളുടെ മനസ്സിനെ മാത്രമല്ല ബാധിക്കുന്നത് . നിങ്ങളുടെ മുഖത്തെയും ബാധിക്കുന്നു എന്നതിന്റെ തെളിവാണിത്.
രാത്രിയിൽ നിങ്ങൾ അനുഭവിക്കുന്ന സമ്മർദ്ദം മാത്രമല്ല, പകൽ മുഴുവൻ നിങ്ങളുടെ മനസ്സിനെ കീഴടക്കുന്ന ചിന്തകളും ആശങ്കകളുമാണ് മുഖത്തെ ബാധിക്കുന്നത് എന്നും ഗവേഷകർ പറയുന്നു.
Discussion about this post