കോഴിക്കോട്: മൂഴിക്കലിൽ ചിക്കൻ ബർഗറിൽ പുഴു. ബർഗർ കഴിച്ച രണ്ട് പേർ ശാരീരികാസ്വാസ്ഥ്യം. മൂഴിക്കലിലെ ഹൈപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ ബർഗറിലാണ് ജീവനുള്ള പുഴുവിനെ കണ്ടത്.
ചിക്കൻ ബർഗറിലാണ് പുഴുവിനെ കണ്ടത്. രുചി വ്യത്യാസത്തെ തുടർന്ന് ബർഗർ തുറന്ന് പരിശോധിക്കുകയായിരുന്നു. ഉടൻ തന്നെ വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു.
ബർഗ് കഴിച്ച രണ്ട് പേർക്ക് തല കറക്കവും ഛർദ്ദിയും അനുഭവപ്പെട്ടു. ഇതേ തുടർന്നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തിൽ ഇവർ കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന് പരാതി നൽകി.
Discussion about this post