വാഷിംഗ്ടൺ; കൃത്രിമബുദ്ധിയുടെ സഹായത്തോടെ നിർമ്മിച്ച എക്‌സ് മേധാവി ഇലോൺ മസ്‌കിന്റെയും അമേരിക്കൻ പ്രധാനമന്ത്രി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെയും നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ട്രെൻഡിംഗാവുന്നു. സ്‌റ്റെയ്ൻ എലൈവിന്റെ ഐഎ വീഡിയോയിൽ ടെസ്ല മേധാവി കൂടിയായ മസ്‌കും ട്രംപും ചുവടുവയ്ക്കുന്നതാണ് വീഡിയോ. 31 സെക്കൻഡുള്ള വീഡിയോ മസ്‌കും എക്‌സിൽ പങ്കുവച്ചിട്ടുണ്ട്. വിമർശകർ ഇത് എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പറയും എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
ഈ കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപിനെ ഇലോൺ മസ്‌ക് ഇന്റർവ്യൂ ചെയ്തിരുന്നു. ഇതിൽ തനിക്ക് നേരെ വധശ്രമമുണ്ടാകാനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Discussion about this post