കൊച്ചി; കാണാതായ വളർത്തു പൂച്ചയെ കണ്ടു പിടിച്ചു നൽകുന്നവർക്ക് മുപ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമകൾ. കൊച്ചി പാലാരിവട്ടത്ത് താമസിക്കുന്ന ആർക്കിടെക്ടുകളായ ബാസിതയുടെയും ജസ്‌ന്റെയും പൂച്ചയെയാണ് കഴിഞ്ഞ തിങ്കളാഴ്ച കാണാതായത്. കികി എന്ന പേർഷ്യൻ ബ്രീഡായ േ്രഗ കളർ പൂച്ചയെ ആണ് കാണാതായത്. മഞ്ഞനിറത്തിലുള്ള കണ്ണുകളാണ് പൂച്ചയ്ക്ക്.
രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ ആണ് പൂച്ചയെ കാണാതായ വിവരം അറിയുന്നത്. രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ജനവാതിൽ അടയ്ക്കാൻ മറന്നു പോയിരുന്നുവെന്നും പൂച്ച അതിലൂടെ ചാടി പോകാനാണ് സാധ്യതയെന്നും ഉടമകൾ പറയുന്നു.
സോഷ്യൽ മീഡിയ വഴിയും അടുത്തുള്ള വീടുകളിലും സമീപപ്രദേശങ്ങളിലും പൂച്ചയ്ക്കായി നിലവിൽ തിരച്ചിൽ നടത്തുന്നുണ്ട്. കൂടാതെ നോട്ടീസ് അടിച്ചു നൽകുകയും പോസ്റ്ററുകൾ പലയിടങ്ങളിലായി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്നും ഉടമകൾ കൂട്ടിച്ചേർത്തു.
ലൊക്കേഷൻ: മഠത്തിൽ പറമ്പിൽ റോഡ്, കെന്നേടിമുക്ക്, പൈപ്പ് ലൈൻ റോഡ്, മരോട്ടിചുവട് തൃക്കാക്കര എറണാകുളം- 682021.
Discussion about this post