തിരുവനന്തപുരം; 54 ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച നടനായി ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജിനെ തിരഞ്ഞെടുത്തപ്പോൾ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം രണ്ട് പേർ പങ്കിട്ടു. ഉർവ്വശിയും( ഉള്ളൊഴുക്ക്) ബീന ആർ ചന്ദ്രൻ(തടവ്) തിരഞ്ഞെടുത്ത്.മികച്ച ജനപ്രിയ സിനിമയായി ബ്ലസിയുടെ ആടുജീവിതം തിരഞ്ഞെടുത്തു.
പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ആടുജീവിതത്തിലെ ഹക്കീമായി നിറഞ്ഞാടിയ കെആർ ഗോകുലിനും പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. ആടുജിവിതത്തിലെ ഹക്കീമായി മാറാൻ ഗോകുലെടുത്ത പ്രയ്ത്‌നങ്ങളും വലിയ കയ്യടി നേടിയിരുന്നു. 64 കിലോയിൽ നിന്ന് 44 കിലോയായി ശരീരഭാരം കുറച്ചാണ് ഗോകുൽ ചിത്രത്തിൽ അഭിനയിച്ചത്. 18 വയസ്സ് മുതൽ ആട് ജീവിതത്തോടൊപ്പം വളർന്നുവന്ന ഒരു വ്യക്തിയാണ് ഞാൻ. ഇപ്പോൾ എനിക്ക് 24 വയസ്സുണ്ട്. ഈ ആറുവർഷവും ഞാൻ സിനിമയ്‌ക്കൊപ്പം വളരുകയായിരുന്നു. ഒരു കുട്ടി ഒരു യുവാവായി മാറുന്ന ആ ഒരു സമയത്ത് ഞാൻ ബ്ലെസ്സി സാറിനോടും രാജുവേട്ടനോടും ജിമ്മിച്ചായനോടും ഒപ്പം ചേർന്ന് വളരുകയായിരുന്നുവെന്ന് കെആർ ഗോകുൽ ഒരിക്കൽ പറഞ്ഞിരുന്നു.
Discussion about this post