സഞ്ജു വി സാംസനെ സ്വന്തമാക്കാന്‍ ഉറച്ചാണ് ഐപിഎല്‍ ലേലത്തിനെത്തിയതെന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സി ഇ ഒ ഹേമന്ത് ദുവ. ഇന്നലെ നടന്ന ഐ.പി.എല്‍ താരലേലത്തില്‍ നാല് കോടി ഇരുപത് ലക്ഷം രൂപയ്ക്കാണ് ഡല്‍ഹി സഞ്ജുവിനെ സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണില്‍ സഞ്ജു വി സാംസന്റെ പ്രകടനത്തില്‍ മതിപ്പ് തോന്നിയിരുന്നു. ഇത്തവണ സഞ്ജു ഡല്‍ഹിക്കൊപ്പം ഉണ്ടാകണമെന്നത് ഉറപ്പിച്ചാണ് ലേലത്തിനെത്തിയതെന്നും അദ്ദേഹം ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സഞ്ജുവിന്റെ ഡല്‍ഹി പശ്ചാത്തലവും അനുകൂലമായെന്ന് ഹേമന്ത് ദുവ പറഞ്ഞു. കര്‍ണാടകത്തിന് വേണ്ടി കളിക്കുന്ന മലയാളി ക്രിക്കറ്റ് താരം കരുണ്‍ നായരും ഡല്‍ഹി ടീമിലുണ്ട്. സഞ്ജുവിലും കരുണിലും ടീമിന് ഏറെ പ്രതീക്ഷയുണ്ടെന്നും ടീം സിഇഒ. കോടികള്‍ മുടക്കിയിട്ടും ഫലം കാണാത്ത കഴിഞ്ഞ സീസണുകളിലെ പാളിച്ചകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് കൃത്യമായി പദ്ധതികളുമായാണ് ലേലത്തിനെത്തിയതെന്ന് ഹേമന്ത് ദുവ വ്യക്തമാക്കി.
കരുണ്‍ നായരും സഞ്ജുവും ഭാവിയിലെ സൂപ്പര്‍ താരങ്ങളാണെന്നും ഹേമന്ത് ദുവ പറഞ്ഞു. കരുണിന് നാല് കോടി രൂപ മുടക്കിയാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയത്.
Discussion about this post